Cricket

പരിക്ക്; ജഡേജയ്ക്ക് അടുത്ത മല്‍സരങ്ങളും നഷ്ടമായേക്കും

ജഡേജയ്ക്ക് പകരം ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചത്.

പരിക്ക്; ജഡേജയ്ക്ക് അടുത്ത മല്‍സരങ്ങളും നഷ്ടമായേക്കും
X




പോര്‍ട്ട് ഓഫ് സ്‌പെയിന്‍: കാല്‍മുട്ടിന് പരിക്കേറ്റ് വെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ നിന്ന് പുറത്തായ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളും നഷ്ടമായേക്കും. ഇന്ന് ആദ്യ ഏകദിനം തുടങ്ങുന്നതിന് മുമ്പാണ് ബിസിസിഐ ജഡേജയുടെ പരിക്കിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രണ്ടാം ഏകദിനത്തിലും താരം കളിക്കില്ലെന്ന് അറിയിച്ചു. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ താരം കളിക്കുമോ എന്ന കാര്യം സംശയത്തിലാണെന്നും താരത്തിന്റെ പരിക്ക് നിരീക്ഷിച്ച് വരികയാണെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ന് ജഡേജയ്ക്ക് പകരം ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചത്.




Next Story

RELATED STORIES

Share it