വിന്‍ഡീസിനെതിരായ ടെസ്റ്റ്; രഹാനയ്ക്ക് അര്‍ധസെഞ്ചുറി
ആദ്യം തകര്‍ന്ന ഇന്ത്യ അജിങ്ക്യാ രഹാനെയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ പിന്‍ബലത്തിലാണ് ഉയര്‍ത്തെഴുന്നേറ്റത്. രഹാനെ 81 റണ്‍സെടുത്തു.
ഗയാന: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യം തകര്‍ന്ന ഇന്ത്യ അജിങ്ക്യാ രഹാനെയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ പിന്‍ബലത്തിലാണ് ഉയര്‍ത്തെഴുന്നേറ്റത്. രഹാനെ 81 റണ്‍സെടുത്തു. കഴിഞ്ഞ ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തിട്ടുണ്ട്. തുടക്കത്തില്‍തന്നെ ഇന്ത്യയ്ക്ക് തകര്‍ച്ചയായിരുന്നു.
25 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒരുഭാഗത്ത് 44 റണ്‍സെടുത്ത രാഹുല്‍ പിടിച്ചുനിന്നെങ്കിലും പിന്നീട് വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. രഹാനെയുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് തുണയായത്. ഹനുമ വിഹാരി 32 റണ്‍സെടുത്തു. മഴയെത്തുടര്‍ന്ന് മല്‍സരം നിര്‍ത്തുമ്പോള്‍ ഋഷഭ് പന്ത് (20), രവീന്ദ്ര ജഡേജ (3) എന്നിവരാണ് ക്രീസില്‍. വെസ്റ്റ് ഇന്‍ഡീസിനായി കെമര്‍ റോച്ച് മൂന്നും ഷാനണ്‍ ഗബ്രിയേല്‍ രണ്ടും വിക്കറ്റ് നേടി.
RELATED STORIES
വിഴിഞ്ഞവും കണ്ണീര് തീരങ്ങളും; ഡോക്യൂമെന്ററി പ്രകാശനം ചെയ്തു
6 Sep 2022 10:37 AM GMTവിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളുടേത് അതീജിവനപോരാട്ടം; സുനാമിയായി...
30 Aug 2022 10:43 AM GMTതോരാത്ത മഴയും അനധികൃതപാറഖനനവും; കൂട്ടിയ്ക്കല്‍, കൊക്കയാര്‍...
29 July 2022 2:12 PM GMTനിലച്ച് പോയ വില്ലുവണ്ടിയുടെ പാട്ടുകാരന്; അടിത്തട്ടില്‍...
29 Jun 2022 12:34 PM GMTപിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; സംസ്ഥാനത്തെ ആറുലക്ഷം ലൈഫ്...
29 May 2022 3:02 PM GMTഅപമാനവും സദാചാരചിന്തയും; കാമറ കണ്ണിലൂടെ മകന് പകര്‍ത്തിയ അമ്മയുടെ...
28 April 2022 9:08 AM GMT