Cricket

ലങ്കയും ചാമ്പലായി; ലോകകപ്പില്‍ തോല്‍വിയറിയാതെ ഇന്ത്യ സെമിയില്‍

ലങ്കയും ചാമ്പലായി; ലോകകപ്പില്‍ തോല്‍വിയറിയാതെ ഇന്ത്യ സെമിയില്‍
X


മുംബൈ: ലോകകപ്പില്‍ അപരാജിത കുതിപ്പുമായി ഇന്ത്യ സെമിയില്‍. ഇന്ന് നടന്ന മല്‍സരത്തില്‍ ശ്രീലങ്കയെ 302 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ഇന്ത്യ നല്‍കിയ 358 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയെ 19. 4 ഓവറില്‍ ഇന്ത്യ 55 റണ്‍സിന് പുറത്താക്കുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജുമാണ് ലങ്കയെ ചുരുട്ടികെട്ടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്‍(92), വിരാട് കോഹ്‌ലി (88), ശ്രേയസ് അയ്യര്‍ (82)ജഡേജ(35) എന്നിവരുടെ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തിരുന്നു.




Next Story

RELATED STORIES

Share it