Cricket

ജയ്പൂര്‍ ട്വന്റി-20; ചാപ്മാനും ഗുപ്റ്റിലിനും അര്‍ദ്ധസെഞ്ചുറി

ജയ്പൂരില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങിനയക്കുകയായിരുന്നു.

ജയ്പൂര്‍ ട്വന്റി-20; ചാപ്മാനും ഗുപ്റ്റിലിനും അര്‍ദ്ധസെഞ്ചുറി
X


ജയ്പൂര്‍: ട്വന്റി-20 ലോകകപ്പില്‍ സൂപ്പര്‍ 12ല്‍ പുറത്തായ ഇന്ത്യയും ഫൈനലില്‍ അടിപതറിയ ന്യൂസിലന്റ് തമ്മിലുള്ള ആദ്യ ട്വന്റി-20 മല്‍സരത്തിന് തുടക്കമായി. ജയ്പൂരില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങിനയക്കുകയായിരുന്നു.


മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (70), ചാപ്പ്മാന്‍ (63) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ അവര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടും ദീപക് ചാഹര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെല്ലാം ഇന്ത്യന്‍ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്കും കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ മല്‍സരമാണ്.




Next Story

RELATED STORIES

Share it