Cricket

ഇന്ത്യ 365ന് പുറത്ത്; ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം

വാഷിങ്ടണ്‍ സുന്ദര്‍ 96 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഇന്ത്യ 365ന് പുറത്ത്; ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം
X


അഹ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനെ വീണ്ടും പിടിച്ചുകെട്ടി ഇന്ത്യ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. 29 റണ്‍സെടുക്കുന്നതിനിടെയാണ് സന്ദര്‍ശകര്‍ക്ക് മൂന്ന് പേരെ നഷ്ടമായത്. ക്രൗലേ(5), സിബ്ലേ(3),ബെയര്‍‌സ്റ്റോ (0) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജോ റൂട്ടും (16), സ്‌റ്റോക്കസും (1) ആണ് ക്രീസില്‍. രണ്ട് വിക്കറ്റ് അശ്വിനും ഒരു വിക്കറ്റ് അക്‌സര്‍ പട്ടേലിനുമാണ്.


നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 365 റണ്‍സിന് അവസാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട 294 റണ്‍സ് നേടിയ ഇന്ത്യ ഇന്ന് 365 റണ്‍സിന് പുറത്താവുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ 96 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അക്‌സര്‍ പട്ടേല്‍ 43 റണ്‍സെടുത്തു. ഇഷാന്തിനും മുഹമ്മദ് സിറാജിനും ഇന്ന് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിഞ്ഞില്ല.





Next Story

RELATED STORIES

Share it