Cricket

ഋഷഭിന്റെ ക്ലാസ്സിക്ക് സെഞ്ചുറി; കൂട്ടിന് ഹാര്‍ദ്ദിക്കും; മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ ജയം

പിന്നീട് ഋഷഭ്-ഹാര്‍ദ്ദിക്ക് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

ഋഷഭിന്റെ ക്ലാസ്സിക്ക് സെഞ്ചുറി; കൂട്ടിന് ഹാര്‍ദ്ദിക്കും; മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ ജയം
X


മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഋഷഭ് പന്തിന്റെ സെഞ്ചുറിയുടെയും ഹാര്‍ദ്ദിക്ക് പാണ്ഡെയുടെ അര്‍ദ്ധസെഞ്ചുറിയുടെയും മികവിലാണ് മാഞ്ചസ്റ്ററില്‍ ഇന്ത്യ 260 റണ്‍സ് ലക്ഷ്യം മറികടന്നത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം പിന്‍തുടര്‍ന്നു. 113 പന്തിലാണ് ഋഷഭ് പന്ത് 125 റണ്‍സ് നേടിയത്. 55 പന്തിലാണ് ഹാര്‍ദ്ദിക്ക് പാണ്ഡെ 71 റണ്‍സ് നേടിയത്. 72 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് ഋഷഭ്-ഹാര്‍ദ്ദിക്ക് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. രോഹിത്ത്(17), ധവാന്‍ (1), കോഹ്‌ലി(17) എന്നിവരുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ വീഴ്ത്തി കഴിഞ്ഞ മല്‍സരത്തിലെ ഇംഗ്ലണ്ട് ഹീറോ ടോപ്ലെ ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കിയിരുന്നു. ഈ ഫ്‌ളോ തുടരാന്‍ ഇംഗ്ലണ്ടിന് പിന്നീടായില്ല.


ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 259 റണ്‍സിന് പുറത്താക്കി. 45.5 ഓവറിലാണ് ഇംഗ്ലണ്ടിന്റെ പതനം പൂര്‍ത്തിയായത്. ഏഴോവറില്‍ നാല് വിക്കറ്റ് നേടിയ ഹാര്‍ദ്ദിക്ക് പാണ്ഡെയും മൂന്ന് വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങിയത്. മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് നേടി.ഇംഗ്ലണ്ടിനായി ബട്‌ലര്‍ 60 ഉം ജേസണ്‍ റോയ് 41 ഉം റണ്‍സ് നേടി.





Next Story

RELATED STORIES

Share it