Cricket

ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി പരമ്പരയ്ക്ക് നാളെ തുടക്കം

ഇരുടീമും സ്ഥിരം ക്യാപ്റ്റന്‍മാരില്ലാതെയാണ് നാളെയിറങ്ങുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത്ത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുക.

ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി പരമ്പരയ്ക്ക് നാളെ തുടക്കം
X

ന്യൂഡല്‍ഹി: ഇന്ത്യ ബംഗ്ലാദേശ് ട്വന്റി20 പരമ്പരയ്ക്ക് നാളെ ഡല്‍ഹിയില്‍ തുടക്കമാവും. അന്തരീക്ഷമലിനീകരണം കാരണം രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനിടെയാണ് മല്‍സരം. ഇരുടീമും സ്ഥിരം ക്യാപ്റ്റന്‍മാരില്ലാതെയാണ് നാളെയിറങ്ങുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത്ത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുക. ബംഗ്ലാദേശാവട്ടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഷാക്കിബുള്‍ ഹസ്സന്‍ ഇല്ലാതെയാണ് നാളെ ഇറങ്ങുന്നത്. വാതുവെയ്പ്പുകാര്‍ സമീപിച്ചത് ഐസിസിയെ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് താരം ഒരു വര്‍ഷത്തെ വിലക്കിലാണ്. ഇന്ത്യയാവട്ടെ ഒരു പിടി യുവതാരങ്ങളെയാണ് പരമ്പരയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടിയിട്ടുണ്ട്. ഉടന്‍ ആരംഭിക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ടീമിനെ സജ്ജമാക്കാനാണ് നിരവധി യുവതാരങ്ങള്‍ക്ക് ഇന്ത്യ അവസരമൊരുക്കിയത്. ഈ പരമ്പരയില്‍ ഫോം കണ്ടെത്തുന്നവര്‍ക്ക് ലോകകപ്പ് ടീമില്‍ ഇടം നേടാമെന്നിരിക്കെ മികച്ച മല്‍സരത്തിനായിരിക്കും ഡല്‍ഹി സാക്ഷ്യം വഹിക്കുക. ഷാക്കിബിന് പകരം മഹ്മൂദുല്ല റിയാദാണ് ബംഗ്ലാദേശിനെ നയിക്കുക.

ടീം ഇന്ത്യ: രോഹിത്ത് ശര്‍മ്മ(ക്യാപ്റ്റന്‍), ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, രാഹുല്‍ ചാഹര്‍, ശിഖര്‍ ധവാന്‍, ശിവം ദുബേ, ശ്രേയസ് അയര്‍, മനീഷ് പാണ്ഡെ, ക്രുനാല്‍ പാണ്ഡെ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശ്രാദുല്‍ ഠാക്കുര്‍.

ബംഗ്ലാദേശ് : മുഹമ്മദുള്ള റിയാദ്(ക്യാപ്റ്റന്‍), തൈജുല്‍ ഇസ്ലാം, മുഹമ്മദ്ദ് മിഥുന്‍, ലിറ്റന്‍ കുമാര്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, നെയിം ഷെയ്ഖ്, മുസ്തഫിഖര്‍ റഹീം, ആഫിഫ് ഹുസൈന്‍, മൊസാദെഖ് ഹുസൈന്‍, അമിനുല്‍ ഇസ്ലാം്, അറഫാത്ത് സണ്ണി, അബു ഹൈദര്‍, അല്‍ അമിന്‍ ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷൈയ്ഫുല്‍ ഇസ്ലാം.

Next Story

RELATED STORIES

Share it