Cricket

തുടര്‍ച്ചയായ 11 ടെസ്റ്റ് പരമ്പര നേടി ടീം ഇന്ത്യ

തുടര്‍ച്ചയായ 11 ടെസ്റ്റ് പരമ്പര നേടി ടീം ഇന്ത്യ
X

പൂനെ: ഇന്ത്യയില്‍ തുടര്‍ച്ചയായ 11 ടെസ്റ്റ് പരമ്പര ജയവുമായി ഇന്ത്യന്‍ ടീം. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റും ജയിച്ചതോടെയാണ് പരമ്പര സ്വന്തമാക്കി ഇന്ത്യ പുതിയ റെക്കോഡിട്ടത്. ജയത്തോടെ തുടര്‍ച്ചയായി 11 ടെസ്റ്റ് പരമ്പരയാണ് ടീം ഇന്ത്യയില്‍ വെച്ച് നേടിയത്.

ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റും സ്വന്തമാക്കിയതോടെയാണ് മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേടിയത്. ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ഇന്നിങ്‌സിനും 137 റണ്‍സിനും ഇന്ത്യ ജയിച്ചത്. ആദ്യ ഇന്നിങ്‌സിന് 275 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 189 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. ഇന്ത്യയ്ക്കായി ഉമേഷ് യാദവും ജഡേജയും മൂന്ന് വിക്കറ്റ് വീതം നേടി. അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it