Cricket

പിങ്ക് ബോള്‍ ടെസ്റ്റ്; അക്‌സറിന് ആറ് വിക്കറ്റ് ; ആദ്യ ദിനം ഇന്ത്യന്‍ ആധിപത്യം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ കുറഞ്ഞ രണ്ടാമത്തെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ എന്ന റെക്കോഡും ഇംഗ്ലണ്ടിന്റെ പേരിലായി.

പിങ്ക് ബോള്‍ ടെസ്റ്റ്; അക്‌സറിന് ആറ് വിക്കറ്റ് ; ആദ്യ ദിനം ഇന്ത്യന്‍ ആധിപത്യം
X


അഹ്മദാബാദ്; ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യന്‍ ആധിപത്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 112 റണ്‍സിന് പുറത്താക്കുകയായിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ എന്ന റെക്കോഡും ഇന്ന് ഇംഗ്ലണ്ടിന്റെ പേരിലായി. സ്പിന്‍ ബൗളിങിനെ പിന്‍തുണച്ച പിച്ചില്‍ അക്‌സറും അശ്വിനും മികവ് പ്രകടിപ്പിച്ചു. അക്‌സര്‍ പട്ടേല്‍ 38 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍ 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും നേടി. ഇംഗ്ലണ്ട് നിരയില്‍ ക്രൗലേ (53) മാത്രമാണ് മികച്ച ബാറ്റിങ് കാഴ്ചവച്ചത്. മറുപടി ബാറ്റിങില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുത്തിട്ടുണ്ട്. രോഹിത്ത് ശര്‍മ്മയും (57), അജിങ്ക്യാ രഹാനെയും (1) ആണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (11), ചേതേശ്വര്‍ പൂജാര (0), വിരാട് കോഹ്‌ലി (27) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യ ദിനം നഷ്ടമായത്.




Next Story

RELATED STORIES

Share it