വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര

വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര

കിങ്‌സറ്റണ്‍: വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. 257 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാമതെത്തി. രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിനെ ഇന്ത്യ 210 റണ്‍സിന് പുറത്താക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഷമി, ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ രണ്ടു വിക്കറ്റ് നേടി. ബ്രൂക്ക്‌സ് (60), ബ്ലാക്ക് വുഡ്(38), ഹോള്‍ഡര്‍ (39) എന്നിവരാണ് കരീബിയന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചവര്‍. ജയത്തോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോഹ്‌ലി നേടി. സ്‌കോര്‍: വെസ്റ്റ്ഇന്‍ഡീസ് 117 , 210. ഇന്ത്യ: 416, 168-4.


RELATED STORIES

Share it
Top