Cricket

രാഹുലിന്റെ സ്ഥാനം തെറിക്കും; ഹാര്‍ദ്ദിക്ക് ഇന്ത്യയുടെ സ്ഥിരം വൈസ് ക്യാപ്റ്റനാവും

അയര്‍ലന്റ് പരമ്പരയില്‍ ക്യാപ്റ്റനായും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വൈസ് ക്യാപ്റ്റനായും ഹാര്‍ദ്ദിക്ക് മികവ് തെളിയിച്ചിരുന്നു.

രാഹുലിന്റെ സ്ഥാനം തെറിക്കും; ഹാര്‍ദ്ദിക്ക് ഇന്ത്യയുടെ സ്ഥിരം വൈസ് ക്യാപ്റ്റനാവും
X


മുംബൈ: ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ , ടീമംഗം എന്നീ നിലകളില്‍ തിളങ്ങുന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡെയെ ഇന്ത്യയുടെ ട്വന്റി-20 ടീമിന്റെ സ്ഥിരം വൈസ് ക്യാപ്റ്റനാക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു. പരിക്കിനെ തുടര്‍ന്ന് മാസങ്ങളോളമായി ടീമിന് പുറത്തുള്ള കെ എല്‍ രാഹുലിനെ മാറ്റി ഹാര്‍ദ്ദിക്കിനെ സ്ഥിരം വൈസ് ക്യാപ്റ്റനാക്കാനാണ് ബിസിസിഐയുടെ നീക്കം. അയര്‍ലന്റ് പരമ്പരയില്‍ ക്യാപ്റ്റനായും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വൈസ് ക്യാപ്റ്റനായും ഹാര്‍ദ്ദിക്ക് മികവ് തെളിയിച്ചിരുന്നു. ലോകകപ്പിന് മുമ്പ് ഹാര്‍ദ്ദിക്കിനെ ടീമിന്റെ സ്ഥിരം വൈസ് ക്യാപ്റ്റനാക്കാന്‍ ഉദ്ദേശിക്കുന്നതായി ബിസിസിഐ വക്താവ് അറിയിച്ചു. ഏതവസരത്തിലും ടീമിന്റെ പള്‍സ് അറിഞ്ഞ് കഴിവ് പുറത്തെടുക്കാന്‍ പറ്റുന്ന താരമാണ് ഹാര്‍ദ്ദിക്ക് എന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it