Cricket

ഇന്ത്യ- ശ്രീലങ്ക മൂന്നാം ട്വന്റി-20 നാളെ തിരുവനന്തപുരത്ത്; ഗ്രീന്‍ഫീല്‍ഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം

ഇന്ത്യ- ശ്രീലങ്ക മൂന്നാം ട്വന്റി-20 നാളെ തിരുവനന്തപുരത്ത്; ഗ്രീന്‍ഫീല്‍ഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം
X

തിരുവനന്തപുരം: ഇന്ത്യന്‍ വനിതാ ടീമും ശ്രീലങ്കന്‍ വനിതാ ടീമും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മല്‍സരം നാളെ(വെള്ളി) തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളും തിരുവനന്തപുരത്താണ്. ഏകദിന ലോക ചാംപ്യന്‍മാരുടെ പ്രകടനം നേരില്‍ കാണാനുള്ള സുവര്‍ണാവസരമാണ് മലയാളി ആരാധകര്‍ക്ക്. നാളെ, 28 , 30 തിയ്യതികളിലാണ് മല്‍സരങ്ങള്‍. ഇതാദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കാനിറങ്ങുന്നത്.

അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ബാറ്റര്‍മാരും ബൗളര്‍മാരും മിന്നും ഫോമിലായതിനാല്‍ നാളെ ജയിച്ച് പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.നേരത്തെ ഇന്ത്യന്‍ ടീമിന് തലസ്ഥാനനഗരിയില്‍ ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. ലോക ജേതാക്കള്‍ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. തലസ്ഥാന നഗരിയില്‍ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിനായി പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങള്‍ എത്തിയത്.




Next Story

RELATED STORIES

Share it