വിന്‍ഡീസ് പര്യടനം; ടീം സെലക്ഷന്‍ മാറ്റി

ഇന്ന് മുംബൈയില്‍ ചേരേണ്ട യോഗമാണ് മാറ്റിവച്ചത്.

വിന്‍ഡീസ് പര്യടനം; ടീം സെലക്ഷന്‍ മാറ്റി

മുംബൈ: ആഗസ്ത് മൂന്ന് മുതല്‍ നടക്കുന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം സെലക്ഷന്‍ യോഗം ബിസിസിഐ മാറ്റിവച്ചു. ഇന്ന് മുംബൈയില്‍ ചേരേണ്ട യോഗമാണ് മാറ്റിവച്ചത്. കളിക്കാരുടെ ഫിറ്റ്‌നസ് സംബന്ധിച്ച റിപോര്‍ട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് സെലക്ഷന്‍ മാറ്റിവച്ചത്. ശനിയാഴ്ചയാണ് റിപോര്‍ട്ട് ലഭിക്കുക. സെലക്ഷന്‍ യോഗം എന്ന് നടക്കുമെന്ന് തീരുമാനമായിട്ടില്ല. ലോകകപ്പ് സെമിയില്‍ പുറത്തായതിന് ശേഷമുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ ഏവരും പ്രതീക്ഷയോടെയാണ് കാണുന്നത്.

RELATED STORIES

Share it
Top