ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് കനത്ത തോല്‍വി; ന്യൂസിലന്റ് ജയം ആറ് വിക്കറ്റിന്
BY SHN25 May 2019 7:57 PM GMT
X
SHN25 May 2019 7:57 PM GMT
ഓവല്‍: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. ന്യൂസിലന്റിനോട് ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നേടിയ ഇന്ത്യന്‍ ബാറ്റിങ് നിരയെ കിവീസ് ബൗളര്‍മാര്‍ 179 ല്‍ ഒതുക്കുകയായിരുന്നു. മറുപടി ബാറ്റിങില്‍ ന്യൂസിലന്റ് 37.1 ഓവറില്‍ നാലുവിക്കറ്റില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും(67) റോസ് ടെയ്‌ലറും(71) ചേര്‍ന്നാണ് കിവികള്‍ക്ക് വിജയമൊരുക്കിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറില്‍ 179 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.രവീന്ദ്ര ജഡേജ(54), ഹാര്‍ദ്ദിക്ക് പാണ്ഡ്യ(30) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താനായത്. നാല് വിക്കറ്റ് നേടിയ ട്രെന്റ് ബോള്‍ട്ടും മൂന്ന് വിക്കറ്റെടുത്ത ജെയിംസ് നിഷാമുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്.
Next Story
RELATED STORIES
ഗുജറാത്ത് കലാപം; കൂട്ട ബലാല്സംഗം, കൂട്ടക്കൊല കേസുകളില് 26 പേരെയും...
2 April 2023 8:30 AM GMTവേളാങ്കണി തീര്ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMT