കിവികളെ പിടിക്കാന്‍ ഇന്ത്യ നാളെ ഇറങ്ങും
ന്യൂസിലന്റിനെതിരെയാണ് അഞ്ച് ഏകദിനവും മൂന്ന് ട്വിന്റി- 20 മല്‍സരവുമടങ്ങുന്ന പരമ്പര. ആദ്യ ഏകദിനം നാളെ നേപ്പിയറില്‍ അരങ്ങേറും. ശ്രീലങ്കയ്ക്കെതിരായ ഏകദിന ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് കിവികള്‍ ഇറങ്ങുന്നത്. രോഹിത്ത് ശര്‍മ മുതല്‍ ധോണി വരെയുള്ള ബാറ്റിങ് നിരയാണ് ഇന്ത്യന്‍ പ്രതീക്ഷ. മാര്ട്ടിന് ഗപ്ടില്‍, റോസ് ടെയ്ലര് എന്നിവരുടെ ബാറ്റിങാണ് ന്യൂസിലന്റിന്റെ കരുത്ത്.

നേപ്പിയര്‍: ആസ്ത്രേലിയയ്ക്കെതിരായ ടെസ്റ്റ്- ഏകദിന മല്‍സരത്തിലെ പരമ്പര നേട്ടത്തിന് ശേഷം കരുത്തരായ ഇന്ത്യ തങ്ങളുടെ അടുത്ത പരമ്പരയ്ക്കായി ഇറങ്ങുന്നു. ന്യൂസിലന്റിനെതിരെയാണ് അഞ്ച് ഏകദിനവും മൂന്ന് ട്വിന്റി- 20 മല്‍സരവുമടങ്ങുന്ന പരമ്പര. ആദ്യ ഏകദിനം നാളെ നേപ്പിയറില്‍ അരങ്ങേറും. ശ്രീലങ്കയ്ക്കെതിരായ ഏകദിന ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് കിവികള്‍ ഇറങ്ങുന്നത്. രോഹിത്ത് ശര്‍മ മുതല്‍ ധോണി വരെയുള്ള ബാറ്റിങ് നിരയാണ് ഇന്ത്യന്‍ പ്രതീക്ഷ. മാര്ട്ടിന് ഗപ്ടില്‍, റോസ് ടെയ്ലര് എന്നിവരുടെ ബാറ്റിങാണ് ന്യൂസിലന്റിന്റെ കരുത്ത്.
ന്യൂസിലന്റിലെ ചെറിയ ഗ്രൗണ്ടുകള്‍ റണ്ണൊഴുക്കുണ്ടാവും. ഇന്ത്യന്‍ ബൗളര്‍മാരും അവസരത്തിനൊത്ത് ഫോമിലേക്കുയരുമെന്നാണ് പ്രതീക്ഷ. യുസ്വേന്ദ്ര ചാഹല്‍ തന്നെയാണ് ഇന്ത്യയുടെ പ്രധാന ആയുധം. മധ്യ ഓവറുകള്‍ എറിയാന്‍ മികച്ച ബൗളര്‍ ഇല്ലാത്തത് ടീം ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ്. ഇരു ടീമും മികച്ച ഫോമിലുള്ളതിനാല്‍ ഉശിരന്‍ പോരാട്ടങ്ങള്‍ക്കാണ് ഇനിയുള്ള ദിവസങ്ങള്‍ സാക്ഷ്യയാവുക. അതിനിടെ, ഫോമിലേക്ക് ഉയര്‍ന്ന വിക്കറ്റ് കീപ്പര്‍ ധോണിയെ കാത്ത് ന്യൂസിലന്റില്‍ റെക്കോഡ് മറികടക്കാനുള്ള അവസരമാണുള്ളത്. ന്യൂസിലന്റില്‍ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ റെക്കോഡ് നിലവില്‍ സച്ചിന്റെ പേരിലാണ്. 18 മല്‍സരങ്ങളില്‍ നിന്ന് 652 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം.
12 മല്‍സരങ്ങളില്‍ നിന്ന് 541 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. സച്ചിന്റെ റെക്കോഡ് ധോണി മറികടക്കുമോയെന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയാണ്. സച്ചിന്റെ പിന്നിലായി 12 മല്‍സരങ്ങളില്‍ നിന്ന് 598 റണ്‍സെടുത്ത വിരേന്ദ്ര സെവാഗാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലന്റില്‍ ആദ്യ ഏകദിന പരമ്പര നേടിയ ഇന്ത്യന്‍ നായകന് ധോണിയാണ്.34 മല്‍സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയതില്‍ 10 എണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയം തുണയായത്. ഓസിസ് പര്യടനത്തിലേ ടീമില്‍ വലിയ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുക. ഏകദിന റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ലക്ഷ്യം ഒന്നാം സ്ഥാനമാണ്. മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്റിന്റെ ലക്ഷ്യം ഇന്ത്യയെ മറികടക്കുകയെന്നതാണ്.
RELATED STORIES
വാഴൂര്‍ മുസ്ലിം ജമാഅത്ത് ദീനി വിജ്ഞാന സദസ്സ് തിങ്കളാഴ്ച മുതല്‍
24 Dec 2022 11:45 AM GMTകൊയ്ത്തുയന്ത്രങ്ങളുടെ നിരക്ക് കുറച്ച് പുന:ക്രമീകരിച്ചു
15 Oct 2022 3:55 AM GMTമീനച്ചിലാറ്റില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
24 Sep 2022 3:16 PM GMTപൊതുജനാരോഗ്യ ബിൽ: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം
20 Sep 2022 4:01 AM GMTകോട്ടയത്ത് തെരുവു നായകള്‍ കൂട്ടത്തോടെ ചത്ത സംഭവം;പോലിസ് കേസെടുത്തു
13 Sep 2022 6:45 AM GMTസഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് മടങ്ങവെ ഗൃഹനാഥന് കുഴഞ്ഞുവീണ്...
8 Sep 2022 5:30 PM GMT