ഇംഗ്ലണ്ടിനോട് ഒരു റണ്ണിന് അടിയറവ് പറഞ്ഞ് ഇന്ത്യന്‍ വനിതകള്‍
20ാം ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെയാണ് ഇന്ത്യന്‍ വനിതകള്‍ മല്‍സരം കൈവിട്ടത്.

ഗുവാഹത്തി: ട്വന്റി20 പരമ്പര ഇംഗ്ലണ്ടിന് മുന്നില്‍ അടിയറ വച്ച് ഇന്ത്യന്‍ വനിതാ ടീം. അവസാന ഓവറില്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് റണ്‍സെടുത്ത് മല്‍സരം തോല്‍ക്കുകയായിരുന്നു. 20ാം ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെയാണ് ഇന്ത്യന്‍ വനിതകള്‍ മല്‍സരം കൈവിട്ടത്. കാറ്റ് ക്രോസ് അവസാന ഓവറില്‍ രണ്ട് വിക്കറ്റെടുത്ത്് ഇന്ത്യന്‍ പതനം പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ 3-0ന് ഇംഗ്ലണ്ട് പരമ്പര നേടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ആറ് വിക്കറ്റെടുത്ത് 119 റണ്‍സില്‍ പിടിച്ചുനിര്‍ത്തി.
എന്നാല്‍, മറുപടി ബാറ്റിങില്‍ ഇന്ത്യന്‍ താരങ്ങളെ ഇംഗ്ലണ്ട് ബൗളര്‍മാരും റണ്‍സ് വിട്ടുകൊടുക്കാതെ പ്രഹരിച്ചു. സ്മൃതി മന്ദാന 58 റണ്‍സെടുത്ത് ഒരു ഭാഗത്ത് പിടിച്ചു നിന്നു. 52 പന്തിലാണ് സ്മൃതി 58 റണ്‍സെടുത്തത്. മിതാലി രാജ് 30 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഹര്‍ലീന്‍ ഡിയോള്‍(1), ജമീമാ റൊഡ്രിഗസ്(11), ദീപ്തി ശര്‍മ(4), ഭാരതി ഫുള്‍മാലി(5), അഞ്ജു പാട്ടീല്‍(0), ശിഖാ പാണ്ഡേ(1) എന്നിവര്‍ക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി താമി ബ്യൂമോണ്ട്(29), ആമി ജോണ്‍സ്(26), ഡാനിയേല്‍ വയട്ട് (24) എന്നിവര്‍ രണ്ടക്കം കണ്ടു. ഇന്ത്യയ്ക്കു വേണ്ടി അഞ്ജു പാട്ടീല്‍, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റ് നേടി. പൂനം യാദവും എക്താ ബിഷ്ടും ഓരോ വിക്കറ്റ് വീതം നേടി.
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില് മസ്ജിദുകളും ദര്ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില് കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല് 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT