Cricket

വിന്‍ഡീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ജയം

രോഹിത്ത് ശര്‍മ്മ (24), വിരാട് കോഹ്‌ലി (19), മനീഷ് പാണ്ഡെ (19) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

വിന്‍ഡീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ജയം
X
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. ഫ്‌ളോറിഡയില്‍ നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 95 റണ്‍സ് ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ശേഷിക്കെ നേടി (98/6). രോഹിത്ത് ശര്‍മ്മ (24), വിരാട് കോഹ്‌ലി (19), മനീഷ് പാണ്ഡെ (19) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. കൃത്യമായ ഇടവേളകളില്‍ കരീബിയന്‍സ് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ഫ്‌ളോറിഡയിലെ ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഷെല്‍ഡണ്‍ കോട്രല്‍, സുനില്‍ നരേയ്ന്‍, കീമോ പോള്‍ എന്നിവര്‍ വെസ്റ്റ്ഇന്‍ഡീസിനായി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലോകകപ്പിലെ പരിക്കിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ശിഖര്‍ ധവാന്‍ ഒരു റണ്‍സെടുത്ത് പുറത്തായി. ധോണിക്ക് പകരം ടീമില്‍ കയറിയ ഋഷഭ് പന്ത് റണൊന്നുമെടുക്കാതെ പുറത്തായി. കുനാല്‍ പാണ്ഡെ 12ഉം രവീന്ദ്ര ജഡേജ 10ഉം റണ്‍സെടുത്തു.


നേരത്തെ ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റ്ഇന്‍ഡീസ് 95 റണ്‍സെടുത്തത്. പുതുമുഖ താരം നവദീപ് സെയ്‌നി അരങ്ങേറ്റ മല്‍സരത്തില്‍ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് നേടി. മികവാര്‍ന്ന ബൗളിങിലൂടെയാണ് കരുത്തരായ വിന്‍ഡീസിനെ ഇന്ത്യ പിടിച്ചുകെട്ടിയത്. ഭുവനേശ്വര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഹമ്മദ്, കുനാല്‍ പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി. രണ്ടാമത്തെ മല്‍സരം നാളെ ഫ്‌ളോറിഡയില്‍ തന്നെ നടക്കും.





Next Story

RELATED STORIES

Share it