വാലറ്റക്കാര്‍ തിളങ്ങി; ഇന്ത്യ 252ന് പുറത്ത്
അമ്പാടി റായിഡുവും പുതുമുഖ താരം വിജയ് ശങ്കറും(45) ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി

വെല്ലിങ്ടണ്‍: അമ്പാടി റായിഡു(90)വും വാലറ്റക്കാരും ഫോമിലേക്കുയര്‍ന്നപ്പോള്‍ ന്യൂസിലന്റിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്കു ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒരു പന്ത് ശേഷിക്കെ 252 റണ്‍സിനു പുറത്തായി. രോഹിത്ത് ശര്‍മ്മ(2), ശിഖര്‍ ധവാന്‍(6), ശുഭ്മാന്‍ ഗില്‍(7), ധോണി(1) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ കഴിഞ്ഞ മല്‍സരത്തിലെ പോലെ കിവികള്‍ ഇന്ത്യയുടെ തകര്‍ച്ച പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അമ്പാടി റായിഡുവും പുതുമുഖ താരം വിജയ് ശങ്കറും(45) ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 113 പന്തില്‍ നിന്നാണ് റായിഡു 90 റണ്‍സെടുത്തത്. സെഞ്ചുറിയിലേക്ക് കുതിച്ച റായിഡുവിനെ മാറ്റ് ഹെന്ററിയുടെ പന്തില്‍ കോളിന്‍ മുന്‍ റോ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. വിജയ് ശങ്കറിനെ മുന്റോ റണ്‍ൗട്ടാക്കി. പിന്നീട് വന്ന കേദാര്‍ ജാദവും(34) മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഹെന്ററിയ്ക്കാണ് ജാദവിന്റെ വിക്കറ്റ്. തുടര്‍ന്നെത്തിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ കിടിലന്‍ ബാറ്റിങാണ് പുറത്തെടുത്തത്. 22 പന്തില്‍ നിന്ന് താരം 45 റണ്‍സെടുത്തു. അഞ്ചു സിക്‌സറും രണ്ടു ബൗണ്ടറിയും അടങ്ങിയതാണ് പാണ്ഡ്യയുടെ ഇന്നിങ്‌സ്. ജെയിംസ് നീഷാമിന്റെ ബോളില്‍ ബോള്‍ട്ട് ക്യാച്ചെടുത്താണ് പാണ്ഡ്യ പുറത്തായത്. ഭുവനേശ്വര്‍ കുമാര്‍(6), മുഹമ്മദ് ഷമി(1) എന്നിവരുടെ വിക്കറ്റ് ബോള്‍ട്ടിനാണ്. ന്യൂസിലന്റിനുവേണ്ടി മാറ്റ് ഹെന്ററി നാലും ബോള്‍ട്ടും മൂന്നും വിക്കറ്റ് വീഴത്തി. ഖലീല്‍, കാര്‍ത്തിക്ക്, കുല്‍ദീപ് എന്നിവരെ പുറത്തിരിത്തിയാണ് ഇന്ത്യ അന്തിമ ഇലവന്‍ പ്രഖ്യാപിച്ചത്.
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT