വിന്‍ഡീസിനെതിരേ ഇന്ത്യക്ക് ജയവും പരമ്പരയും; പ്രസിദ്ധ് കൃഷ്ണയക്ക് നാല് വിക്കറ്റ്
ശ്രാദ്ധുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് നേടി.
അഹ്മദാബാദ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 44 റണ്‍സിന്റെ ജയം. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. 238 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ സന്ദര്‍ശകര്‍ 46 ഓവറില്‍ 193 റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയാണ് കരീബിയന്‍സിന്റെ നടുവൊടിച്ചത്.വെസ്റ്റ്ഇന്‍ഡീസ് നിരയില്‍ ബ്രൂ്ക്സ്(44), ഹുസെയ്ന്‍ (34), ഹോപ്പ് (27), സ്മിത്ത് (24) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ അടിപതറി. ശ്രാദ്ധുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 237 റണ്‍സെടുത്തു.ടോസ് ലഭിച്ച സന്ദര്‍ശകര്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. കെ എല്‍ രാഹുലും(49), സൂര്യകുമാര്‍ യാദവും(64) ആണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. മൂന്നിന് 43 എന്ന നിലയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത് രാഹുലും സൂര്യകുമാറും ചേര്‍ന്നാണ്. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ(5), ഋഷഭ് പന്ത് (18),കോഹ്ലി (18) എന്നിവരാണ് പെട്ടെന്ന് പുറത്തായത്. വാഷിങ്ടണ്‍ സുന്ദര്‍ (24), ദീപക് ഹൂഡ(29) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
അല്‍സാരി ജോസഫ്, ഒഡീന്‍ സ്മിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT