അവസാന വിക്കറ്റ് നേടാനാവാതെ ഇന്ത്യ; കാണ്‍പൂര്‍ ടെസ്റ്റ് സമനിലയിലാക്കി കിവികള്‍
ഒരു വേള സ്‌കോര്‍ 155-9 എന്ന നിലയിലായിരുന്നു.

കാണ്‍പൂര്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് സമനിലയിലാക്കി ന്യൂസിലന്റ്. ന്യൂസിലന്റിന്റെ അവസാന വിക്കറ്റ് ചെറുത്ത് നില്‍പ്പാണ് മല്‍സരം സമനിലയിലാക്കിയത്. ജയിക്കാന്‍ 284 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്റ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് മല്‍സരം സമനിലയിലാക്കുകയായിരുന്നു. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ സന്ദര്‍ശകരുടെ രചിന്‍ രവീന്ദ്ര(18*), അജാസ് പട്ടേല്‍(2*) എന്നിവര്‍ പിടിച്ചുനിന്നാണ് കിവികള്‍ക്ക് സമനില നല്‍കിയത്. അവസാന ഒമ്പത് ഓവറുകളില്‍ ഇന്ത്യക്ക് ന്യൂസിലന്റിന്റെ അവസാന വിക്കറ്റ് വീഴ്ത്താനായില്ല.
അശ്വിന്‍, ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരടങ്ങിയ ബൗളിങ് നിരയ്ക്ക് ന്യൂസിലന്റിന്റെ അവസാന വിക്കറ്റ് വീഴ്ത്താനായില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിര്‍ണ്ണായകമാവേണ്ട വിലപ്പെട്ട പോയിന്റാണ് ഇന്ത്യ ഇന്ന് നഷ്ടപ്പെടുത്തിയത്. അഞ്ചാം ദിനത്തിന്റെ രണ്ടാം സെഷനില്‍ ഇന്ത്യ ജയമുറപ്പിച്ചതായിരുന്നു.ഒരു വേള സ്‌കോര്‍ 155-9 എന്ന നിലയിലായിരുന്നു. എന്നാല്‍ ഒരു വിക്കറ്റിനായി ആതിഥേയര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍ ജയിക്കേണ്ട മല്‍സരം ഇന്ത്യ സമനില വഴങ്ങി. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മുംബൈയില്‍ നടക്കും.
സ്‌കോര്‍ ഇന്ത്യ-345, 234-7
ന്യൂസിലന്റ്- 296, 169
RELATED STORIES
സദ്യക്കൊപ്പം 'രസ'മില്ലാതെ എന്ത് രസം?
24 Aug 2022 8:51 AM GMTമഴക്കാല രോഗങ്ങളെ ചെറുക്കാന്‍ പനിക്കൂര്‍ക്കയില കറി
25 July 2022 8:22 AM GMTജാക്ക്ഫ്രൂട്ട് ഡ്രീം മില്‍ക് ഷേക്ക്;ഗുണമാണ് സാറേ നമ്മളെ മെയിന്‍
29 Jun 2022 9:36 AM GMTമാമ്പഴക്കാലമല്ലേ;ഒരു മാങ്ങാ ഇടിയപ്പം പരീക്ഷിച്ചാലോ?
18 May 2022 10:39 AM GMTനോമ്പ് തുറക്കാന്‍ സ്വാദൂറും ചെമ്മീന്‍ സമോസ
9 April 2022 8:16 AM GMTചക്ക കാലമായില്ലേ;ഇനിയൊരു ചക്ക പച്ചടിയാകാം
16 March 2022 10:08 AM GMT