വഴിവിട്ട ബന്ധം; പാക് ബാറ്റ്‌സ്മാന്‍ ഇമാം ഉല്‍ ഹഖ് ക്ഷമ ചോദിച്ചു

വഴിവിട്ട ബന്ധം; പാക് ബാറ്റ്‌സ്മാന്‍ ഇമാം ഉല്‍ ഹഖ് ക്ഷമ ചോദിച്ചു
ഇസ്‌ലാമാബാദ്: നിരവധി സ്ത്രീകളുമായുള്ള ചാറ്റിങ് പുറത്തായതിനെ തുടര്‍ന്ന് വിവാദത്തിലായ പാക് ഓപണിങ് ബാറ്റ്‌സ്മാന്‍ ഇമാം ഉല്‍ ഹഖ് പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ക്ഷമ ചോദിച്ചു. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരവും സ്വകാര്യവുമായ കാര്യമാണെങ്കിലും പാക് കളിക്കാര്‍ ധാര്‍മികതയും അച്ചടക്കവും പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തങ്ങള്‍ അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞതായി പാക് ക്രിക്കറ്റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ വസീം ഖാന്‍ പറഞ്ഞു.

ജൂലൈ 25നാണ് ഒരാള്‍ ട്വിറ്ററില്‍ താരത്തിന്റെ വിവിധ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടത്. ഈയിടെ സമാപിച്ച ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ പാക് ടീമില്‍ ഓപണിങ് ബാറ്റ്‌സ്മാനായിരുന്നു ഇമാം.

RELATED STORIES

Share it
Top