Cricket

ധോണി 39ന്റെ നിറവില്‍; ആശംസകളുമായി ക്രിക്കറ്റ് ലോകം

റാഞ്ചികാരനായ ധോണിക്ക് ആശംസകളുമായി ആദ്യം അണിനിരന്നവര്‍ ടീമംഗങ്ങള്‍ തന്നെയാണ്.

ധോണി 39ന്റെ നിറവില്‍; ആശംസകളുമായി ക്രിക്കറ്റ് ലോകം
X

റാഞ്ചി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണി ഇന്ന് 39ന്റെ നിറവില്‍. ഇന്ത്യയ്ക്കായി ട്വന്റി ലോകകപ്പും ഏകദിന ലോകകപ്പും സ്വന്തമാക്കിയ ധോണിക്ക് ലോകക്രിക്കറ്റിന്റെ നാനാ ഭാഗത്തു നിന്ന് ആശംസകളെത്തിക്കൊണ്ടിരിക്കുകയാണ്.

റാഞ്ചികാരനായ ധോണിക്ക് ആശംസകളുമായി ആദ്യം അണിനിരന്നവര്‍ ടീമംഗങ്ങള്‍ തന്നെയാണ്. താരത്തിന് ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആശംസിച്ചു. മുന്‍ താരങ്ങളായ സച്ചിന്‍, വിരേന്ദ്രര്‍ സേവാഗ് എന്നിവരും താരത്തിന് ആശംസ നല്‍കി. കൂടാതെ ക്രിക്കറ്റ് ആസ്ത്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരും താരത്തെ ആശംസിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സും താരത്തിന് അഭിവാദ്യമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമിയില്‍ പുറത്തായതിനെ തുടര്‍ന്ന് ധോണി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടില്ല. മോശം ഫോമിനെ തുടര്‍ന്ന് താരത്തെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് താരത്തെ ടീമിലെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്കായി മൂന്ന് ഐസിസിസിയുടെ കിരീടങ്ങള്‍ സ്വന്തമാക്കിയ ഏക ക്യാപ്റ്റനാണ് ധോണി.




Next Story

RELATED STORIES

Share it