Cricket

ടെസ്റ്റ് റാങ്കിങ്; ലബ്യുഷെയ്ന്‍ ഒന്നാം റാങ്കില്‍; കോഹ്‌ലി ഏഴില്‍

ബൗളിങില്‍ ഓസിസിന്റെ പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം റാങ്കില്‍ തുടരുന്നു.

ടെസ്റ്റ് റാങ്കിങ്; ലബ്യുഷെയ്ന്‍ ഒന്നാം റാങ്കില്‍; കോഹ്‌ലി ഏഴില്‍
X


മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റ്‌സ്മാന്‍മാരില്‍ മാര്‍നസ് ലബ്യുഷെയ്ന്‍ ഒന്നാം റാങ്കില്‍.ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിങിലാണ് ഓസിസ് താരം ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ആഷസ് പരമ്പരയിലെ രണ്ട് മല്‍സരങ്ങളിലെ തകര്‍പ്പന്‍ ഫോമാണ് താരത്തിന് തുണയായത്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ടാം സ്ഥാനത്തേക്ക് വീണു.ഓസിസിന്റെ സ്റ്റീവ് സ്മിത്താണ് മൂന്നാം റാങ്കിങില്‍. കെയ്ന്‍ വില്ല്യംസണ്‍, ഇന്ത്യയുടെ രോഹിത്ത് ശര്‍മ്മ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഏഴാം സ്ഥാനത്താണ്.


ബൗളിങില്‍ ഓസിസിന്റെ പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം റാങ്കില്‍ തുടരുന്നു. ഇന്ത്യയുടെ അശ്വിനാണ് രണ്ടാം റാങ്കില്‍.പാക് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീഡി, ടിം സൗത്തി , ജോഷ് ഹേസല്‍വുഡ് എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.
Next Story

RELATED STORIES

Share it