Cricket

ഡെവാള്‍ഡ് ബ്രെവിസിന്റെ ലോകകപ്പ് ബാറ്റിങ് ഷെയര്‍ ചെയ്ത് ഐസിസി

ലോകകപ്പില്‍ ആറ് മല്‍സരങ്ങളില്‍ നിന്നായി താരം 506 റണ്‍സും നേടിയിരുന്നു.

ഡെവാള്‍ഡ് ബ്രെവിസിന്റെ ലോകകപ്പ് ബാറ്റിങ് ഷെയര്‍ ചെയ്ത് ഐസിസി
X


മുംബൈ: ഈ സീസണില്‍ ഒരു ജയം പോലും നേടാനാവാതെ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനത്ത് നില്‍ക്കുമ്പോഴും ഡെവാള്‍ഡ് ബ്രെവിസിന്റെ ഇന്നിങ്‌സ് ശ്രദ്ധേയമാവുന്നു. കഴിഞ്ഞ ദിവസം താരം പഞ്ചാബ് കിങ്‌സിനെതിരേ താരം നേടിയത് 25 പന്തില്‍ 49 റണ്‍സാണ്. ഒമ്പതാം ഓവറില്‍ തുടര്‍ച്ചയായ നാല് പന്തില്‍ ബ്രവിസ് സിക്‌സറുകള്‍ പറത്തിയിരുന്നു. ജൂനിയര്‍ എബി ഡിവില്ലിയേഴ്‌സ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ താരത്തെ മുംബൈ ഇത്തവണ മൂന്ന് കോടിക്കാണ് ടീമിലെത്തിച്ചത്. താരം കഴിഞ്ഞ ദിവസം കാഴ്ചവച്ച ബാറ്റിങിനെ തുടര്‍ന്ന് ഇന്ന് ഐസിസി ഇക്കഴിഞ്ഞ ലോകകപ്പിലെ ബ്രവിസിന്റെ വെടിക്കെട്ട് സിക്‌സറുകളുടെ വീഡിയോ ഷെയര്‍ ചെയ്തു. ലോകകപ്പില്‍ ആറ് മല്‍സരങ്ങളില്‍ നിന്നായി താരം 506 റണ്‍സും നേടിയിരുന്നു.




Next Story

RELATED STORIES

Share it