Cricket

ഐപിഎല്‍ ഇടവേള; ഹാര്‍ദ്ദിക്ക് ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരും

മോശം ഫോമിനെ തുടര്‍ന്നായിരുന്നു ഹാര്‍ദ്ദിക്ക് ടീമിന് പുറത്തായത്.

ഐപിഎല്‍ ഇടവേള; ഹാര്‍ദ്ദിക്ക് ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരും
X


ഡല്‍ഹി: ഐപിഎല്‍ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഇടം നേടിയ ഹാര്‍ദ്ദിക്ക് ഐപിഎല്‍ ഇടവേള കഴിഞ്ഞാണ് വരുന്നത്. ഐപിഎല്ലില്‍ കളിച്ച താരങ്ങള്‍ക്ക് ജൂണ്‍ അഞ്ച് വരെയാണ് വിശ്രമം നല്‍കിയത്. എന്നാല്‍ ഹാര്‍ദ്ദിക്ക്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് അവധി നീട്ടി നല്‍കിയിരുന്നു. ഐപിഎല്ലില്‍ ഹാര്‍ദ്ദിക്ക് മികച്ച ഓള്‍ റൗണ്ടിങ് പ്രകടനം നടത്തിയിരുന്നു. മോശം ഫോമിനെ തുടര്‍ന്നായിരുന്നു ഹാര്‍ദ്ദിക്ക് ടീമിന് പുറത്തായത്.


Next Story

RELATED STORIES

Share it