Cricket

ഫ്‌ളോറിഡയില്‍ ഗെയ്ല്‍- റസ്സല്‍ വെടിക്കെട്ടില്ല

മല്‍സരത്തില്‍നിന്ന് ക്രിസ് ഗെയ്ല്‍ നേരത്തെ പിന്‍മാറിയിരുന്നു. ക്രിസ് ഗെയ്ല്‍ കാനഡയില്‍ നടക്കുന്ന ക്ലബ്ബ് ട്വന്റിയില്‍ കളിക്കുന്നുണ്ട്. ലോകകപ്പിന് മുമ്പ് പരിക്കേറ്റ റസ്സല്‍ പരിക്ക് പൂര്‍ണമായും ഭേദമാവാത്തതിനെ തുടര്‍ന്നാണ് ഇന്ന് കളിക്കാത്തതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.

ഫ്‌ളോറിഡയില്‍ ഗെയ്ല്‍- റസ്സല്‍ വെടിക്കെട്ടില്ല
X

ഫ്‌ളോറിഡ: ഇന്ത്യയ്‌ക്കെതിരായി ഇന്ന് രാത്രി നടക്കുന്ന ട്വന്റി-20 മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ ആന്ദ്രേ റസ്സല്‍, ക്രിസ് ഗെയ്ല്‍ എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടുണ്ടാവില്ല. ഇരുവരും ഇന്ന് ടീമിനായി കളിക്കില്ല. മല്‍സരത്തില്‍നിന്ന് ക്രിസ് ഗെയ്ല്‍ നേരത്തെ പിന്‍മാറിയിരുന്നു. ക്രിസ് ഗെയ്ല്‍ കാനഡയില്‍ നടക്കുന്ന ക്ലബ്ബ് ട്വന്റിയില്‍ കളിക്കുന്നുണ്ട്. ലോകകപ്പിന് മുമ്പ് പരിക്കേറ്റ റസ്സല്‍ പരിക്ക് പൂര്‍ണമായും ഭേദമാവാത്തതിനെ തുടര്‍ന്നാണ് ഇന്ന് കളിക്കാത്തതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. എന്നാല്‍, റസ്സല്‍ കാനഡയിലെ ക്ലബ്ബ് ട്വന്റിയില്‍ കളിക്കുന്നുണ്ട്. രാജ്യത്തിനുവേണ്ടി കളിക്കാതെ ഇരുതാരങ്ങളും ക്ലബ്ബിനായി കളിക്കുന്നത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. റസ്സലിന്റെയും ക്രിസ് ഗെയ്‌ലിന്റെയും ട്വന്റിയിലെ പ്രകടനം മികച്ചതാണ്. റസ്സലിന്റെ വെടിക്കെട്ട് ഐപിഎല്ലില്‍ ആരാധകര്‍ കണ്ടതാണ്.

എന്നാല്‍, ഇരുവരുമില്ലെങ്കില്‍ മറ്റ് ലോക ട്വന്റി ക്ലബ്ബുകളില്‍ കളിച്ച് പരിചയമുള്ള മികച്ച ടീമിനെയാണ് കരീബിയന്‍സ് ഇന്ത്യയ്‌ക്കെതിരായി ഇറക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി ലോകകപ്പിന് ടീമിനെ സജ്ജരാക്കുന്നതിന് മുന്നോടിയായുള്ള മല്‍സരമായാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഈ മല്‍സരത്തെ കാണുന്നത്. അതിനിടെ ഗ്ലോബല്‍ ട്വന്റിയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ക്രിസ് ഗെയ്ല്‍ തകര്‍പ്പന്‍ ബാറ്റിങാണ് കാഴ്ചവച്ചത്. 94 റണ്‍സ് നേടിയ ഗെയ്ല്‍ ഒരോവറില്‍ 32 റണ്‍സാണ് നേടിയത്. വാന്‍കൂവര്‍ നൈറ്റ്‌സിന് വേണ്ടി കളിച്ച ഗെയ്ല്‍ എഡ്മണ്ടന്‍ റോയല്‍സ് ബൗളര്‍ ശതാബ് ഖാനെറിഞ്ഞ ഓവറിലാണ് നാല് സിക്‌സും രണ്ട് ഫോറുമടക്കം 32 റണ്‍സ് നേടിയത്. 44 പന്തില്‍നിന്നാണ് ഗെയ്ല്‍ 94 റണ്‍സ് നേടിയത്.

Next Story

RELATED STORIES

Share it