Cricket

വാതുവയ്പ്പ് അറിയിച്ചില്ല; ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് ഐസിസിയുടെ വിലക്ക്

ടെയ്‌ലര്‍ എല്ലാ കുറ്റങ്ങളും സമ്മതിച്ചതായി ഐസിസി അറിയിച്ചു.

വാതുവയ്പ്പ് അറിയിച്ചില്ല; ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് ഐസിസിയുടെ വിലക്ക്
X


ദുബയ്: മുന്‍ സിംബാബ്‌വെ ക്രിക്കറ്റ് നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് ഐസിസിയുടെ വിലക്ക്. വാതുവയ്പ്പുമായി ബന്ധപ്പെട്ട വിവരം ഐസിസിയെ അറിയിക്കാന്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. 2019ല്‍ നടന്ന സംഭവം കഴിഞ്ഞ ദിവസങ്ങളിലാണ് താരം അറിയിച്ചത്. ഇതേ തുടര്‍ന്ന് ഐസിസി മൂന്നരവര്‍ഷത്തെ വിലക്കാണ് താരത്തിന് ഏര്‍പ്പെടുത്തിയത്. ഒരു ഇന്ത്യന്‍ വ്യവസായി തന്നെ സമീപിച്ചെന്നും അയാളില്‍ നിന്ന് 11 ലക്ഷം സ്വീകരിച്ചതായും താരം അറിയിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് വാങ്ങിയതാണെന്നും എന്നാല്‍ ഒരു മല്‍സരത്തിലും ഒത്തുകളിച്ചിട്ടില്ലെന്നും ടെയ്‌ലര്‍ അറിയിച്ചിരുന്നു. കൂടാതെ വ്യവസായിയുമായി കൂടിക്കാഴ്ചയില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായും ടെയ്‌ലര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനും താരത്തിന് ഐസിസി വിലക്ക് നല്‍കിയിട്ടുണ്ട്. ടെയ്‌ലര്‍ എല്ലാ കുറ്റങ്ങളും സമ്മതിച്ചതായി ഐസിസി അറിയിച്ചു.




Next Story

RELATED STORIES

Share it