Cricket

ശുഭ്മാന്‍ ഗില്ലിനെതിരേ ആരാധകര്‍; രണ്ടാം ട്വന്റി-20യിലും ഫോം കണ്ടെത്താനായില്ല; ജയ്സ്വാളിന് അവസരം നല്‍കാന്‍ ആവശ്യം

ശുഭ്മാന്‍ ഗില്ലിനെതിരേ ആരാധകര്‍; രണ്ടാം ട്വന്റി-20യിലും ഫോം കണ്ടെത്താനായില്ല; ജയ്സ്വാളിന് അവസരം നല്‍കാന്‍ ആവശ്യം
X

മെല്‍ബണ്‍: ഏഷ്യാ കപ്പിലൂടെ ഇന്ത്യയുടെ ട്വന്റി-20 ടീമിലേക്ക് ഓപ്പണറായി തിരിച്ചെത്തി ഇതുവരെയായി മികവ് പ്രകടിപ്പിക്കാത്ത ശുഭ്മാന്‍ ഗില്ലിനെതിരെ ആരാധകര്‍. ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20യിലും ബാറ്റിങില്‍ പരാജയപ്പെട്ടതോടെയാണ് താരത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്. ഇത്തവണ താരം 10 പന്തില്‍ 5 റണ്‍സുമായി മടങ്ങി.

ട്വന്റി-20 ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തിയ ശേഷം താരം 9 ഇന്നിങ്സുകള്‍ കളിച്ച്. നേടിയത് വെറും 169 റണ്‍സ് മാത്രം. ആവറേജ് 24.14. സ്ട്രൈക്കറ്റ് റേറ്റ് 148.24. അന്താരാഷ്ട്ര ട്വന്റി-20യില്‍ ഇതുവരെയായി 30 ഇന്നിങ്സുകള്‍ കളിച്ച് ഗില്‍ നേടിയത് 848 റണ്‍സ്. ആവറേജ് 28.73. ട്വന്റി-20യില്‍ ഇങ്ങനെ പരാജയപ്പെട്ട ഒരാളെ നിരന്തരം അവസരം നല്‍കുന്നതിനെതിരെയാണ് ആരാധകര്‍ വിമര്‍ശനമുന്നയിക്കുന്നത്. യശസ്വി ജയ്സ്വാളിനെ പോലെ മികവുള്ള ഒരു ഓപ്പണര്‍ ടീമിലുണ്ടെന്നും ഗില്ലിനെ ഒഴിവാക്കി ജയ്സ്വാളിനെ ഓപ്പണറാക്കണമെന്നും ആരാധകര്‍ മുറവിളി കൂട്ടുന്നു.

2024 ജൂലൈയ്ക്കു ശേഷം ജയ്സ്വാള്‍ ഇന്ത്യക്കായി ട്വന്റി-20കളിച്ചിട്ടില്ല. ഇതേ പോരാട്ടം തന്നെയായിരുന്നു ഗില്ലിന്റേയും അവസാന ട്വന്റി-20യില്‍. പിന്നീടാണ് ഇടവേളയ്ക്കു ശേഷം ഗില്‍ ഏഷ്യാ കപ്പിലൂടെ ടീമില്‍ തിരിച്ചെത്തിയത്. 22 ട്വന്റി-20 ഇന്നിങ്സുകള്‍ കളിച്ച ജയ്സ്വാള്‍ 36.15 റണ്‍സ് ശരാശരിയില്‍ 723 റണ്‍സ് അന്താരാഷ്ട്ര ട്വന്റി-20 നേടിയിട്ടുണ്ട്.

സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നുള്ള ഓപ്പണിങ് സഖ്യം ക്ലിക്കായി നിന്ന ഘട്ടത്തിലാണ് സഞ്ജുവിനെ താഴോട്ടിറക്കി ഗില്ലിനു ഓപ്പണര്‍ സ്ഥാനം നല്‍കിയത്. വലിയ വിമര്‍ശനമാണ് അന്ന് ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. അന്നത്തെ ആരോപണങ്ങള്‍ ശരിയാണെന്നു തെളിയിക്കുന്നതാണ് നിലവിലെ ഗില്ലിന്റെ ട്വന്റി-20 റെക്കോര്‍ഡ്. അഭിഷേക്- ഗില്‍ സഖ്യം ഇതുവരെ ക്ലിക്കായിട്ടില്ല.



സഞ്ജുവിനേക്കാളും യശസ്വി ജയ്സ്വാളിനേക്കാളും മികച്ച ഓപ്ഷനാണ് ഗില്ലെന്നു ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു ഇത്ര സമയം കിട്ടിയിട്ടും സാധിച്ചിട്ടില്ലെന്നു ഒരു ആരാധകന്‍ വ്യക്തമാക്കി. യശ്വസിജയ്‌സ്വാളിനെപ്പോലെ പ്രതിഭയുള്ള ഒരു താരം പുറത്തിരിക്കുമ്പോഴാണ് ഇമ്മാതിരി കളിയുമായി വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്‍ ടീമില്‍ നില്‍ക്കുന്നത് എന്നു ആലോചിക്കണമെന്നു മറ്റൊരു ആരാധകനും കുറിച്ചു.





Next Story

RELATED STORIES

Share it