- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ധന നിയന്ത്രണം തകരാറിലായി; ലണ്ടന്‍-ബെംഗളൂരു എയര്‍ഇന്ത്യാ വിമാനം നിലത്തിറക്കി

ബെംഗളൂരു: ഇന്ധന നിയന്ത്രണം തകരാറിലായതിനെ തുടര്‍ന്ന് ലണ്ടന്‍-ബെംഗളൂരു എയര്‍ഇന്ത്യാ വിമാനം നിലത്തിറക്കി. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ എ വണ്‍ 132 ബോയിങ് ഡ്രീംലൈനര്‍ വിമാനമാണ് തകരാറിനെത്തുടര്‍ന്ന് നിലത്തിറക്കിയത്.
വിമാന എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തതിന് പിന്നാലെ പൈലറ്റാണ് ഇന്ധന സ്വിച്ചിലെ തകരാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സര്‍വീസ് റദ്ദാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ' കട്ട് ഓഫ്' എന്ന നിലയിലേക്ക് സ്വയം മാറുകയായിരുന്നു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനം നിലത്തിറക്കി പരിശോധനകള്‍ ആരംഭിച്ചു. നിര്‍മാതാക്കളായ ബോയിങ്ങുമായി ചേര്‍ന്ന് മുന്‍ഗണനാടിസ്ഥാനത്തില്‍ ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്' എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.
അഹമ്മദാബാദില്‍ 271 പേര്‍ക്ക് ജീവന്‍ നഷ്ടമായ ജൂണ്‍ 12-ലെ ബോയിങ് ഡ്രീംലൈനര്‍ 787 വിമാനാപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ (ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച്) കട്ട് ഓഫ് സ്ഥാനത്ത് കണ്ടെത്തിയിരുന്നു. ഇതാകാം അപകടത്തിന് കാരണമെന്നായിരുന്നു ഒരു നിഗമനം. ഇതേത്തുടര്‍ന്ന് ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയതായും ഒരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയര്‍ ഇന്ത്യ അന്ന് അറിയിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















