Sub Lead

മലയാളി വ്യവസായിയെ വെടിവെച്ച് പണം കവര്‍ന്നു

മലയാളി വ്യവസായിയെ വെടിവെച്ച് പണം കവര്‍ന്നു
X

കോഴിക്കോട്: ഹൈദരാബാദില്‍ മലയാളി വ്യവസായിയുടെ കാലില്‍ വെടിവെച്ച് ആറ് ലക്ഷം കവര്‍ന്നു. കോഴിക്കോട് സ്വദേശി റിന്‍ഷാദില്‍ നിന്ന് പണം കൊള്ളയടിച്ചത്. കാലില്‍ വെടിയേറ്റ റിന്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ കോട്ടിയില്‍ വെച്ചാണ് ആക്രമണവും കവര്‍ച്ചയും നടന്നത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രണ്ടു പേര്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് വസ്ത്രവ്യാപാരിയായ റിന്‍ഷാദ് സുഹൃത്തിനൊപ്പമാണ് സ്റ്റോക്ക് എടുക്കാനായി ഹൈദരാബാദിലെത്തുന്നത്. കോട്ടിയിലെ എ.ടി.എം കൗണ്ടറിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ കൈയിലുള്ള ബാഗ് തട്ടിയെടുത്തത്. റിന്‍ഷാദിന്റെ കാലില്‍ വെടിവെച്ച് പ്രതികള്‍ കടന്നുകളഞ്ഞു. വലതുകാലില്‍ വെടിയേറ്റ റിന്‍ഷാദിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.



Next Story

RELATED STORIES

Share it