ഇംഗ്ലണ്ട്-അയര്‍ലാന്റ്; ലോകകപ്പ് സൂപ്പര്‍ ലീഗിന് നാളെ തുടക്കം
2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായുള്ള യോഗ്യതാ മല്‍സരമാണിത്.

ലണ്ടന്‍: കൊറോണാ അവധിക്ക് ശേഷമുള്ള ആദ്യ ഏകദിന ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന് നാളെ തുടക്കമാവും. ഇംഗ്ലണ്ടും അയര്‍ലാന്റും തമ്മിലുള്ള സൂപ്പര്‍ ലീഗിനാണ് നാളെ തുടക്കമാവുന്നത്. 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായുള്ള യോഗ്യതാ മല്‍സരമാണിത്.
ഐസിസി രണ്ട് ദിവസം മുമ്പാണ് പുതിയ ചാംപ്യന്‍ഷിപ്പ് പ്രഖ്യാപിച്ചത്. ലോകകപ്പ് സൂപ്പര്‍ ലീഗിലൂടെയാണ് എട്ട് ടീമുകളെ തിരഞ്ഞെടുക്കുക. 2022 മാര്‍ച്ചിലാണ് ലീഗ് അവസാനിക്കുക. ലോകകപ്പില്‍ 10 ടീമുകളാണ് കളിക്കുക. ആതിഥേയരായ ഇന്ത്യയും ലീഗില്‍ കളിക്കണം. ലീഗില്‍ 13 ടീമുകളാണ് കളിക്കുക. ഐസിസി അംഗങ്ങളായ 12 ടീമും ലോക ക്രിക്കറ്റ് സൂപ്പര്‍ ലീഗിലൂടെ എത്തുന്ന ഹോളണ്ടുമാണ് ഈ 13 ടീമുകള്‍. മൂന്ന് മല്‍സരങ്ങളടങ്ങിയ നാല് പരമ്പരകളാണ് ഓരോ ടീമിനും കളിക്കേണ്ടത്.സ്വന്തം നാട്ടിലും വിദേശത്തുമായി ഈ പരമ്പരകള്‍ കളിക്കണം. സൂപ്പര്‍ ലീഗില്‍ ആദ്യം ഫിനിഷ് ചെയ്യുന്ന ഏഴ് രാജ്യങ്ങള്‍ ലോകകപ്പില്‍ കളിക്കും. ഇന്ത്യയ്ക്ക് നേരിട്ട് പ്രവേശനമുണ്ട്. സൂപ്പര്‍ ലീഗില്‍ നിന്ന് പുറത്താകുന്ന് അഞ്ച് ടീമുകളും മറ്റ് അഞ്ച് അസോസിയേറ്റ് രാജ്യങ്ങളും പിന്നീട് കളിക്കും. ഇതിലെ ആദ്യ ണ്ട് സ്ഥാനക്കാരും ലോകകപ്പില്‍ കളിക്കും. മല്‍സരത്തിലെ ഓരോ ജയത്തിനും 10 പോയിന്റ് ലഭിക്കും. ടൈ വന്നാലോ മല്‍സരം ഉപേക്ഷിക്കേണ്ടി വന്നാലോ ഓരോ ടീമിനും അഞ്ച് പോയിന്റ് നല്‍കും. പോയിന്റ് അടിസ്ഥാനമാക്കിയാണ് റാങ്കിങ്.
RELATED STORIES
ദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില്‍ മലയാളമടക്കം നാല് ഭാഷകളില്‍ എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്‍ജയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കി ഷാര്‍ജ പോലിസ്
18 March 2023 8:03 AM GMT