ചാംപ്യന്‍മാര്‍ക്ക് നാണക്കേട്; അയര്‍ലന്റിനെതിരേ 85ന് പുറത്ത്
ലോര്‍ഡ്‌സ്: ലോകകപ്പ് നേടി 10 ദിവസം തികയുന്നതിന് മുമ്പ് ചാംപ്യന്‍മാര്‍ക്ക് കാലിടറി. ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയ ഇംഗ്ലണ്ട് ഇത്തിരി കുഞ്ഞന്‍മാരായ അയര്‍ലന്റിനെതിരേയാണ് നാണക്കേടിന്റെ റെക്കോഡ് നേടിയത്.
അയര്‍ലന്റിനെതിരായ ആദ്യടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് പുറത്തായത് 85ന് റണ്‍സിന്. അഞ്ച് വിക്കറ്റ് നേടിയ ടിം മുര്‍റ്റാഗാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 23.4 ഓവറിലാണ് ഇംഗ്ലണ്ട് പൂര്‍ണ്ണമായും തകര്‍ന്നത്. സന്ദര്‍ശകര്‍ക്കായി മാര്‍ക്ക് അഡൈര്‍ മൂന്ന് വിക്കറ്റ് നേടി. ജോ ഡെന്‍ലി 23 ഉം സാം കറന്‍ 18 ഉം ഒല്ലി സ്‌റ്റോണ്‍ 19 റണ്‍സാണ് ഇംഗ്ലണ്ടിനായി നേടിയത്. മൂന്നുപേര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് ആറ് റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. മറുപടി ബാറ്റിങില്‍ അയര്‍ലന്റ് 207 റണ്‍സെടുത്ത് പുറത്തായി. ആന്‍ഡ്ര്യൂ ബാല്‍ബിറിനേ(55), പോള്‍ സ്‌റ്റെര്‍ലിങ്(36), കെവിന്‍ ഒബ്രെയ്ന്‍(26) എന്നിവരാണ് അയര്‍ലന്റിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചവര്‍.
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്‍' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമറ്റുള്ളവരുടെ നന്മ കൊതിക്കണമെങ്കില് സ്വാര്‍ത്ഥത വെടിയണം
13 March 2023 4:20 PM GMTബാങ്കുവിളിക്കെതിരേ കര്‍ണാടകയിലെ ബിജെപി നേതാവ്
13 March 2023 4:11 PM GMT''തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല ഗൗരവമുള്ളത് തയ്യാറാക്കണ്ടേ..''; എം...
10 March 2023 3:45 PM GMTബീഫിന്റെ പേരില്‍ വീണ്ടും തല്ലിക്കൊല
9 March 2023 5:05 PM GMT