ഐപിഎല്ലിനു വേണ്ടി ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനം ഒഴിവാക്കും

ലണ്ടന്‍: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്താനായി ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം മാറ്റിവയ്ക്കുന്നു. സപ്തംബറില്‍ ഇംഗ്ലണ്ട് ടീം മൂന്ന് ഏകദിനം, മൂന്ന് ട്വന്റി 20 എന്നിവയ്ക്കായി ഇന്ത്യയില്‍ എത്തേണ്ടിയിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ ഉടന്‍ നടക്കേണ്ട ഐപിഎല്ലിനായാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പരമ്പര മാറ്റാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് ടൂര്‍ണമെന്റുകള്‍ അടുത്തടുത്ത് വരുന്നത് താരങ്ങള്‍ക്ക് അമിതഭാരവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലണ്ട് ഇത്തരമൊരു തീരുമാനം എടുക്കാന്‍ തുനിയുന്നത്. ദുബയിലായിരിക്കും ഐപിഎല്‍ നടക്കുക. പരിശീലന ക്യാംപും ദുബയില്‍ ആയിരിക്കും. ശ്രീലങ്കയില്‍ നടത്താന്‍ ബിസിസിഐയ്ക്ക് ആലോചനയുണ്ടെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ഒക്ടോബറില്‍ നടക്കേണ്ട ട്വന്റി 20 ലോകകപ്പും മാറ്റിവയ്ക്കും. ഐപിഎല്ലിന് പ്രഥമ പരിഗണന നല്‍കിയാണ് മറ്റ് ടൂര്‍ണമെന്റുകള്‍ മാറ്റിവയ്ക്കുന്നത്.
England to postpone India tour due to IPL 2020
RELATED STORIES
മൊസ്യൂദ് ഓസിലിന്റെ ഫുട്ബോള് കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്ഡോയും ദേശീയ ടീമുകള്ക്കൊപ്പം; മല്സരങ്ങള് 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില് ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്...
20 March 2023 6:41 AM GMTഎല് ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല് റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMT