ഐപിഎല്‍ എലിമിനേറ്ററില്‍ ഡല്‍ഹിക്ക് ജയം; ഹൈദരാബാദ് പുറത്ത്

വിശാഖപട്ടണം: ഐപിഎല്ലില്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സിനെ പുറത്താക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ ഫൈനലില്‍ തോറ്റ ചെന്നൈയെയാണ് ഡല്‍ഹി ക്വാളിഫയറില്‍ നേരിടുക. ഈ മല്‍സരത്തിലെ വിജയികളാണ് മുംബൈയുമായി ഫൈനലില്‍ മാറ്റുരയ്ക്കുക. 162 എന്ന ലക്ഷ്യം ഒരു പന്ത് ശേഷിയ്‌ക്കെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി നേടിയത്. ഇരുവര്‍ക്കും ജയസാധ്യതയുള്ള മല്‍സരത്തിന്റെ ഗതി നിര്‍ണയിക്കാന്‍ അവസാന ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. മികച്ച തുടക്കം നല്‍കിയ ഡല്‍ഹിയെ ഹൈദരാബാദ് വിക്കറ്റെടുത്ത് ഇടവേളകളില്‍ ഞെട്ടിച്ചെങ്കിലും പൃഥ്വി ഷാ(38 പന്തില്‍ 56), റിഷഭ് പന്ത്(21 പന്തില്‍ 49) എന്നിവര്‍ നിലയുറപ്പിച്ചത് ഡല്‍ഹി വിജയത്തിന് ആക്കം കൂട്ടി. സണ്‍റൈസേഴ്‌സിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ദീപക് ഹുഡ ഒരു വിക്കറ്റും നേടി.
ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്‌സിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 162 റണ്‍സെടുക്കുകയായിരുന്നു. കീമോ പോള്‍ മൂന്നും ഇഷാന്ത് ശര്‍മ രണ്ടും ട്രന്റ് ബോള്‍ട്ട് ഒരു വിക്കറ്റും നേടിയാണ് ഹൈദരാബാദിനെ ചെറിയ സ്‌കോറില്‍ നിര്‍ത്തിയത്. മാര്‍ട്ടിന്‍് ഗുപ്റ്റില്‍(36) ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.മനീഷ് പാണ്ഡേ(30), കാനേ വില്ല്യംസണ്‍(28), വിജയ് ശങ്കര്‍(25), മുഹമ്മദ് നബി(20) എന്നിവരാണ് ഹൈദരാബാദിനായി രണ്ടക്കം കടന്നവര്‍.
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMT