ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സിനും 46 റണ്‍സിനും ജയം. ഇന്ത്യ ഉയര്‍ത്തിയ 347 റണ്‍സ് മറികടക്കുന്നതിനിടെ രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 195 റണ്‍സിന് പുറത്താവുകയായിരുന്നു. 79 റണ്‍സുമായി മുഷ്ഫിക്കര്‍ പൊരുതിയെങ്കില്‍ ബംഗ്ലാ നിരയ്ക്ക് ജയം എത്തിപ്പിടിക്കാനായില്ല.

അഞ്ച് വിക്കറ്റ് നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ്മയുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ജയത്തോടെ ഇന്ത്യ പരമ്പര 2-0ത്തിന് സ്വന്തമാക്കി. ഇഷാന്ത് ശര്‍മ്മയാണ് മല്‍സരത്തിലെ താരവും പരമ്പരയിലെ താരവും. കോഹ് ലിയുടെ സെഞ്ചുറി (136) മികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 347 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തത്.


RELATED STORIES

Share it
Top