Cricket

ഡെയ്ല്‍ സ്റ്റെയ്ന്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

17 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് താരം അന്ത്യം കുറിച്ചത്.

ഡെയ്ല്‍ സ്റ്റെയ്ന്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
X


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 17 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് താരം അന്ത്യം കുറിച്ചത്.38 കാരനായ സ്റ്റെയ്ന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 2019ല്‍ താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഏകദിനത്തില്‍ 196 ഉം ട്വന്റിയില്‍ 64 ഉം വിക്കറ്റ് നേടിയിട്ടുണ്ട്. കരിയറില്‍ ബൗള്‍ ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരങ്ങള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും റിക്കി പോണ്ടിങുമാണെന്ന് താരം വിരമിക്കല്‍ പ്രഖ്യാപിച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.




Next Story

RELATED STORIES

Share it