Cricket

ഐപിഎല്‍; ഡല്‍ഹി ക്യാപിറ്റില്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ

ഡല്‍ഹി ക്യാപ്റ്റില്‍സ് ഇത്തവണ വരുന്നത് റിഷഭ് പന്തിന്റെ ക്യാപറ്റന്‍സിയിലാണ്.

ഐപിഎല്‍; ഡല്‍ഹി ക്യാപിറ്റില്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ
X

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി 7.30ന് മുംബൈയിലാണ് മല്‍സരം. കഴിഞ്ഞ തവണ കൈയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ട ഡല്‍ഹി ക്യാപ്റ്റില്‍സ് ഇത്തവണ വരുന്നത് റിഷഭ് പന്തിന്റെ ക്യാപറ്റന്‍സിയിലാണ്. കഴിഞ്ഞ തവണ പ്ലേ ഓഫില്‍ പോലും എത്താതെ പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്്‌സ് ഇത്തവണ ഒരുങ്ങിതന്നെയാണ് വരുന്നത്. ശ്രേയസ് അയ്യരിലൂടെ കഴിഞ്ഞ തവണ കുതിച്ച ഡല്‍ഹിയെ നിയന്ത്രിക്കാന്‍ റിഷഭ് പന്തിന് ആവുമോ എന്ന് കണ്ടറിയാം. ശിഖര്‍ ധവാനും പൃഥ്വി ഷായും ഡല്‍ഹിക്കായി ഓപ്പണിങ്ങില്‍ ഇറങ്ങിയേക്കും.

സാം കറന്‍ , രവീന്ദ്ര ജഡേജ, ഡ്വിയന്‍ ബ്രാവോ, കെ ഗൗതം, മോയിന്‍ അലി എന്നിവരിലാണ് ധോണിയുടെ ചെന്നൈ പ്രതീക്ഷ.




Next Story

RELATED STORIES

Share it