ക്രിക്കറ്റ് മാത്രമാണ് ഞങ്ങളെ ചിരിപ്പിക്കുന്നത്: ഹാമിദ് ഹസന്‍
സ്വന്തം നാട്ടില്‍ കളിക്കാന്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം പോലുമില്ലാത്ത ടീമാണ് അഫ്ഗാന്‍. ഇന്ത്യയാണ് ടീമിന്റെ ഹോം ഗ്രൗണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടില്‍ പ്രമുഖ ടീമുകളെയാണ് അഫ്ഗാന്‍ തോല്‍പ്പിച്ചത്. ടീമിലെ പലതാരങ്ങളും ഐപിഎല്‍ പോലുള്ള മറ്റ് ലോകലീഗുകളില്‍ കളിച്ച് പരിചയം നേടിയവരാണ്.
കാബൂള്‍: ക്രിക്കറ്റ്് മാത്രമാണ് അഫ്ഗാന്‍ ജനതയെ ചിരിപ്പിക്കുന്നതെന്ന് ടീം ബൗളര്‍ ഹാമിദ് ഹസന്‍. ഞങ്ങളുടെ ഓരോ ജയവും അഫ്ഗാന്‍ ജനതയ്ക്ക് ഏറെ സന്തോഷം നല്‍കുന്നതാണെന്നും ഈ ലോകകപ്പില്‍ മികച്ച പോരാട്ടം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നും ഹസന്‍ പറയുന്നു. ഈ ലോകകപ്പോടെ വിരമിക്കുന്ന 31 കാരനായ ഹസന്‍ ടീമിന്റെ ലോകകപ്പ് സാധ്യതയെകുറിച്ച് പറയുന്നു.
ഈ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആണ്. ഏത് വിധേനയും ടീമിനെ മുന്‍നിരയിലെത്തിക്കണമെന്നാണ് പ്രതീക്ഷ. 2015 ല്‍ ടീം ഗ്രൂപ്പ് ഘട്ടത്തിലെ പുറത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമെതിരേ നേടിയ ജയം ടീമിന് പ്രതീക്ഷയുളവാക്കുന്നു. കഴിഞ്ഞ 15 വര്‍ഷം കൊണ്ട് അഫ്ഗാന്‍ ടീം ഏറെ നേടികഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച 10 ടീമില്‍ ഒന്നാവാന്‍ അഫ്ഗാന്‍ ടീമിന് കഴിഞ്ഞു. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ടീം ഏറെ മെച്ചപ്പെട്ടു. നിരവധി വിജയങ്ങളും നേടി. നല്ലൊരു ലക്ഷ്യവും അതിനുള്ള കഠിനപ്രയ്തനവും ഉണ്ടെങ്കില്‍ ഏത് ഉയരങ്ങള്‍ കീഴടക്കാനും ടീമിന് ആവുമെന്നും ഹസന്‍ പറഞ്ഞു.
സ്വന്തം നാട്ടില്‍ കളിക്കാന്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം പോലുമില്ലാത്ത ടീമാണ് അഫ്ഗാന്‍. ഇന്ത്യയാണ് ടീമിന്റെ ഹോം ഗ്രൗണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടില്‍ പ്രമുഖ ടീമുകളെയാണ് അഫ്ഗാന്‍ തോല്‍പ്പിച്ചത്. ടീമിലെ പലതാരങ്ങളും ഐപിഎല്‍ പോലുള്ള മറ്റ് ലോകലീഗുകളില്‍ കളിച്ച് പരിചയം നേടിയവരാണ്. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരടങ്ങിയ സ്പിന്‍ നിരയും അഫ്താബ് ആലം, ദൗലത് സര്‍ദ്രാന്‍, ഗുല്‍ബാദിന്‍ നെയ്ബ്, എന്നിവരടങ്ങുന്ന പേസ് നിരയും ഏത് ബാറ്റ്‌സ്മാനും ഭീഷണയാവും.
ബാറ്റിങ് നിരയില്‍ മുഹമ്മദ് ഷഹ്‌സാദ്, വിക്കറ്റ് കീപ്പര്‍ ഹസ്രത്തുള്ള സസായി, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി എന്നിവരും മിന്നും ഫോമിലാണ്. ആഭ്യന്തര യുദ്ധവും സംഘര്‍ഷവും മൂലം ഏറെ യാതനകള്‍ സഹിച്ച അഫ്ഗാന്‍ ജനതയ്ക്ക് ആശ്വാസം നല്‍കുന്നത് തങ്ങളുടെ ടീമിന്റെ ഓരോ ജയങ്ങളുമാണ്. ഈ ജയത്തിനായാണ് അഫ്ഗാന്‍ ഈ ലോകകപ്പില്‍ ഇറങ്ങുന്നത്. ജൂണ്‍ ഒന്നിനാണ് കപ്പ് ഫേവററ്റികളായ ആസ്‌ത്രേലിയുമായി അഫ്ഗാന്റെ ആദ്യ മല്‍സരം.
RELATED STORIES
ലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില് ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല് ഗാന്ധിക്കെതിരായ നടപടി: പാര്ലിമെന്റില് കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില് കോണ്ഗ്രസ് മാര്ച്ചില് ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT