Cricket

ഐപിഎല്‍ കിരീട നേട്ടം; വരും തലമുറ ഇതേകുറിച്ച് സംസാരിക്കും: ഹാര്‍ദ്ദിക്ക് പാണ്ഡെ

നാല് തവണ മുംബൈക്കൊപ്പവും ഒരു തവണ ഗുജറാത്തിനൊപ്പവുമാണ് ഹാര്‍ദ്ദിക്കിന്റെ നേട്ടം.

ഐപിഎല്‍ കിരീട നേട്ടം; വരും തലമുറ ഇതേകുറിച്ച് സംസാരിക്കും: ഹാര്‍ദ്ദിക്ക് പാണ്ഡെ
X


അഹ്മദാബാദ്: ഞങ്ങളുടെ കിരീട നേട്ടത്തിന്റെ ജൈത്രയാത്രയെ കുറിച്ച് വരും തലമുറ സംസാരിക്കുമെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡെ. ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായി വന്ന് പ്രഥമ സീസണില്‍ തന്നെ കിരീട നേടിയ ടീം എന്ന നിലയില്‍ ചരിത്രം എന്നും ഞങ്ങളെ ഓര്‍ക്കുമെന്ന് ഹാര്‍ദ്ദിക് സൂചിപ്പിച്ചു. ലീഗില്‍ സമ്പൂര്‍ണ്ണ ആധിപത്യത്തോടെയാണ് ഞങ്ങളുടെ നേട്ടം.


ടീമാണ് പ്രധാനമെന്നും വ്യക്തിഗതാ നേട്ടങ്ങള്‍ പിന്നീടാണെന്നും താരം വ്യക്തമാക്കി. നിര്‍ണ്ണായക മല്‍സരത്തില്‍ ഹാര്‍ദിക് ബാറ്റിങിലും ബൗളിങിലും തിളങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ആയിരുന്നു ഗുജറാത്തിന്റെ കിരീട നേട്ടം. കരിയറില്‍ അഞ്ച് ഐപിഎല്‍ കിരീടവും ഹാര്‍ദ്ദിക്കിന്റെ പേരിലായി. നാല് തവണ മുംബൈക്കൊപ്പവും ഒരു തവണ ഗുജറാത്തിനൊപ്പവുമാണ് ഹാര്‍ദ്ദിക്കിന്റെ നേട്ടം.




Next Story

RELATED STORIES

Share it