Cricket

ക്രിക്കറ്റില്‍നിന്ന് വിരമിച്ചിട്ടില്ലെന്ന് ക്രിസ് ഗെയ്ല്‍

കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരേ നടന്ന മല്‍സരം തന്റെ അവസാന ഏകദിന മല്‍സരമല്ലെന്ന് ഗെയ്ല്‍ വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ വീണ്ടും ഞെട്ടിയത്.

ക്രിക്കറ്റില്‍നിന്ന് വിരമിച്ചിട്ടില്ലെന്ന് ക്രിസ് ഗെയ്ല്‍
X

ഗയാന: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരേ നടന്ന മല്‍സരം തന്റെ അവസാന ഏകദിന മല്‍സരമല്ലെന്ന് ഗെയ്ല്‍ വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ വീണ്ടും ഞെട്ടിയത്. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനം തന്റെ കരിയറിലെ അവസാന ഏകദിന മല്‍സരമാണെന്ന് ഗെയ്ല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മല്‍സരശേഷം ഗെയ്ല്‍ തന്നെയാണ് വിന്‍ഡീസ് ക്രിക്കറ്റിന് വേണ്ടി തയ്യാറാക്കിയ വീഡിയോയിലൂടെ താന്‍ ഇപ്പോഴും വിന്‍ഡീസ് ക്രിക്കറ്റ് ടീമിനൊപ്പമാണെന്ന് അറിയിച്ചത്. വിരമിക്കല്‍ പ്രഖ്യാപനം താന്‍തന്നെ ടീമിനെ അറിയിക്കുമെന്ന് ഗെയ്ല്‍ വ്യക്തമാക്കി. ഇത് രണ്ടാംതവണയാണ് 39 കാരനായ ഗെയ്ല്‍ തന്റെ വിരമിക്കല്‍ മാറ്റിവയ്ക്കുന്നത്.

നേരത്തെ ലോകകപ്പിനുശേഷം വിരമിക്കുമെന്നും പിന്നീട് ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുശേഷം വിരമിക്കുമെന്നാണ് ഗെയ്ല്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തില്‍ 72 റണ്‍സെടുത്ത് പുറത്തായ ഗെയ്‌ലിനെ ഇന്ത്യന്‍ താരങ്ങളും ഗ്യാലറിയിലെ മുഴുവന്‍ പേരും അഭിനന്ദിച്ചിരുന്നു. എന്നാല്‍, മല്‍സരശേഷമാണ് ഗെയ്ല്‍ തീരുമാനം മാറ്റിവച്ചത് അറിയിച്ചത്. ഗെയ്‌ലിന്റെ തീരുമാനം ആരാധകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 301ാം നമ്പര്‍ പതിച്ച പ്രത്യേക ജഴ്‌സിയണിഞ്ഞാണ് ഗെയ്ല്‍ ഇന്നലെ കളിക്കാനിറങ്ങിയത്. അതിനിടെ, മൂന്നാം ഏകദിനവും ജയിച്ച് വിന്‍ഡീസിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി. അവസാന മല്‍സരത്തില്‍ ആറ് വിക്കറ്റ് ജയമാണ് ഇന്ത്യ നേടിയത്.

Next Story

RELATED STORIES

Share it