സഹോദരന് കൊവിഡ്; സൗരവ് ഗാംഗുലി സ്വയം നിരീക്ഷനത്തില്‍
ഇന്നലെ വൈകീട്ടോടെയാണ് ഫലം ലഭിച്ചത്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ക്വാറന്റീനില്‍ പ്രവേശിച്ചു. മുതിര്‍ന്ന സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സൗരവ് ഗാംഗുലി ക്വാറന്റീനില്‍ പോയത്. ഇന്നലെ മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
സ്നേഹാശിഷ് ഗാംഗുലിക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി അടക്കമുള്ള ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇന്നലെ വൈകീട്ടോടെയാണ് ഫലം ലഭിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ബെല്ലെ വ്യൂ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെ സൗരവ് ഗാംഗുലി മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റീനില്‍ പ്രവേശിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ബംഗാള്‍ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരമാണ് സ്നേഹാശിഷ് ഗാംഗുലി.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT