Cricket

കിവികളെ പിടിച്ചുകെട്ടി ഇന്ത്യ; ലക്ഷ്യം 133 റണ്‍സ്

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്റിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

കിവികളെ പിടിച്ചുകെട്ടി ഇന്ത്യ; ലക്ഷ്യം 133 റണ്‍സ്
X

ഈഡന്‍പാര്‍ക്ക്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ന്യൂസിലന്റിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്റിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രണ്ട് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, ഓരോ വിക്കറ്റ് വീതം നേടിയ ശ്രാദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, ശിവം ഡുബേ എന്നിവരുടെ തകര്‍പ്പന്‍ ബൗളിങാണ് കിവികളെ ചെറിയ ടോട്ടലില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്.

ഗുപ്റ്റില്‍(33), സെഫെര്‍റ്റ് (33) എന്നിവരാണ് ന്യൂസിലന്റ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മുന്റോ 26 റണ്‍സെടുത്തു. ആദ്യമല്‍സരത്തില്‍ ഇന്ത്യയ്ക്കായിരുന്നു ജയം.

Next Story

RELATED STORIES

Share it