Cricket

കൊവിഡ് വ്യാപനം; രഞ്ജി ട്രോഫി അടക്കം നിരവധി ടൂര്‍ണ്ണമെന്റുകള്‍ നീട്ടി

കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നിവടങ്ങളില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ബിസിസിഐയുടെ തീരുമാനം.

കൊവിഡ് വ്യാപനം; രഞ്ജി ട്രോഫി അടക്കം നിരവധി ടൂര്‍ണ്ണമെന്റുകള്‍ നീട്ടി
X


മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ രഞ്ജി ട്രോഫി അടക്കം നിരവധി ടൂര്‍ണ്ണമെന്റുകള്‍ നീട്ടിവയ്ക്കുന്നതായി ബിസിസിഐ അറിയിച്ചു. ഇന്ന് ചേര്‍ന്ന ബിസിസിഐ യോഗമാണ് തീരുമാനം പുറത്ത് വിട്ടത്. ജനുവരി 13നാണ് രഞ്ജി ട്രോഫി ആരംഭിക്കേണ്ടത്.ഇതിനോടകം ടീമുകള്‍ ഹോം ഗ്രൗണ്ടുകളില്‍ പരിശീലനം ആരംഭിച്ചിരുന്നു. സി കെ നായിഡു ട്രോഫി, സീനിയര്‍ വനിതാ ട്വന്റി-20 ലീഗ് എന്നിവയെല്ലാം ഉപേക്ഷിച്ച ടൂര്‍ണ്ണമെന്റുകളില്‍പ്പെടുന്നു. നിലവില്‍ നടക്കുന്ന അണ്ടര്‍ 19 കൂച്ച് ബീഹാര്‍ ട്രോഫി തുടരും. രഞ്ജി മല്‍സരങ്ങളുടെ വേദികളായ കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നിവടങ്ങളില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ബിസിസിഐയുടെ തീരുമാനം.




Next Story

RELATED STORIES

Share it