Cricket

കൊവിഡ്; വിന്‍ഡീസ് പരമ്പരയുടെ വേദികള്‍ കുറയ്ക്കും; കാര്യവട്ടത്തെ ഒഴിവാക്കിയേക്കും

നിലവില്‍ അഞ്ച് വേദികളാണുള്ളത്.

കൊവിഡ്; വിന്‍ഡീസ് പരമ്പരയുടെ വേദികള്‍ കുറയ്ക്കും; കാര്യവട്ടത്തെ ഒഴിവാക്കിയേക്കും
X


മുംബൈ: അടുത്ത മാസം ആദ്യം ഇന്ത്യയില്‍ ആരംഭിക്കുന്ന വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയുടെ വേദികള്‍ വെട്ടികുറച്ചേക്കും. നിലവില്‍ അഞ്ച് വേദികളാണുള്ളത്. ഇത് മൂന്നെണ്ണമാക്കാനാണ് ബിസിസിഐ ആലോചന. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് വേദികളുടെ എണ്ണം കുറയ്ക്കുന്നത്. ജെയ്പൂര്‍, കൊല്‍ക്കത്ത, കട്ടക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവയാണ് വേദികള്‍. ഇതില്‍ തിരുവനന്തപുരം, വിശാഖപട്ടണം എന്നീ വേദികള്‍ ഒഴിവാക്കി മൂന്ന് വേദികളില്‍ ആറ് മല്‍സരങ്ങള്‍ നടത്താനാണ് ബിസിസിഐ ആലോചന. എന്നാല്‍ നിലവില്‍ ഏതൊക്കെ വേദികള്‍ ഒഴിവാക്കുമെന്ന അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.




Next Story

RELATED STORIES

Share it