Cricket

ബൗണ്‍സര്‍; ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ബിസിസിഐ

പിന്‍കഴുത്ത് മറയ്ക്കുന്ന ഹെല്‍മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ധരിക്കണമെന്നാണ് ബിസിസിഐയുടെ നിര്‍ദേശം. എന്നാല്‍, താരങ്ങളെ നിര്‍ബന്ധിക്കുകയില്ലെന്നും അവര്‍ക്ക് സുരക്ഷിതമായത് സ്വീകരിക്കാമെന്നും ബിസിസിഐയുടെ മറ്റൊരു അംഗം വ്യക്തമാക്കി.

ബൗണ്‍സര്‍; ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ബിസിസിഐ
X

മുംബൈ: ആളെക്കൊല്ലി ബൗണ്‍സര്‍ കൊണ്ട് ഓസിസ് താരത്തിന് പരിക്കേറ്റതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ബിസിസിഐ. പിന്‍കഴുത്ത് മറയ്ക്കുന്ന ഹെല്‍മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ധരിക്കണമെന്നാണ് ബിസിസിഐയുടെ നിര്‍ദേശം. എന്നാല്‍, താരങ്ങളെ നിര്‍ബന്ധിക്കുകയില്ലെന്നും അവര്‍ക്ക് സുരക്ഷിതമായത് സ്വീകരിക്കാമെന്നും ബിസിസിഐയുടെ മറ്റൊരു അംഗം വ്യക്തമാക്കി.

പിന്‍കഴുത്ത് മറയ്ക്കുന്ന ഹെല്‍മറ്റ് ധരിക്കുമ്പോള്‍ താരങ്ങള്‍ക്ക് അത് അസ്വസ്ഥമാവുന്നുവെങ്കില്‍ ഒഴിവാക്കാം. ബാറ്റ് ചെയ്യുമ്പോള്‍ അവരുടെ സൗകര്യമെന്താണോ അത് സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് സമാനരീതിയിലുള്ള ഹെല്‍മറ്റ് ധരിക്കുന്നത്. രണ്ടുദിവസം മുമ്പ് ഇംഗ്ലണ്ട് താരം ജൊഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ ബൗണ്‍സര്‍ കൊണ്ട് ഓസിസ് താരം സ്റ്റീവ് സ്മിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് സ്മിത്ത് ഗ്രൗണ്ടില്‍ വീണിരുന്നു.

പ്രാഥിമികചികില്‍സയ്ക്കുശേഷം സ്മിത്തിനെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് സ്മിത്ത് രണ്ടാം ഇന്നിങ്‌സില്‍ കളിച്ചിട്ടില്ല. കൂടാതെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍നിന്ന് സ്മിത്തിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പിന്‍കഴുത്ത് മറയ്ക്കുന്ന ഹെല്‍മെറ്റ് ഒരു ടീമിനും നിര്‍ബന്ധമില്ലെന്ന് ഐസിസി വ്യക്തമാക്കി. താരങ്ങള്‍ക്ക് ഇഷ്ടമുള്ളവ ധരിക്കാമെന്നും ഐസിസിഐ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it