Cricket

ബംഗ്ലാ കുതിപ്പ് തുടരുന്നു; രണ്ടാം ട്വന്റിയിലും ഓസിസിന് തോല്‍വി

ഇതോടെ അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ബംഗ്ലാദേശ് 2-0ത്തിന് മുന്നിലെത്തി.

ബംഗ്ലാ കുതിപ്പ് തുടരുന്നു; രണ്ടാം ട്വന്റിയിലും ഓസിസിന് തോല്‍വി
X


ധക്ക: തുടര്‍ച്ചയായ രണ്ടാം ട്വന്റി-20 മല്‍സരത്തിലും ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ബംഗ്ലാദേശ്. ഇന്ന് നടന്ന മല്‍സരത്തില്‍ ഓസ്‌ട്രേലിയ മുന്നോട്ട് വച്ച 121 റണ്‍സ് ലക്ഷ്യം എട്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ നേടിയെടുത്തു.ഒരവസരത്തില്‍ 67-5 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. അഫിഫ് ഹുസൈനും (37), മെഹ്ദി ഹസ്സനും നിലയുറപ്പിച്ചപ്പോള്‍ ബംഗ്ലാദേശിന് ജയം എളുപ്പമായി. ആതിഥേയര്‍ക്കായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും ഷൊറിഫുള്‍ ഇസ്ലാം രണ്ടും വിക്കറ്റ് നേടി. ടോസ് നേടിയ ഓസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസിസ് 121 റണ്‍സെടുത്തത്.ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയയെ തുടര്‍ച്ചയായ രണ്ട് മല്‍സരത്തില്‍ ബംഗ്ലാദേശ് തോല്‍പ്പിക്കുന്നത്. ഇതോടെ അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ബംഗ്ലാദേശ് 2-0ത്തിന് മുന്നിലെത്തി.





Next Story

RELATED STORIES

Share it