കോഹ്‌ലിയുടെ റെക്കോഡ് തകര്‍ത്ത് ബാബര്‍ അസം

കോഹ്‌ലിയുടെ റെക്കോഡ്  തകര്‍ത്ത് ബാബര്‍ അസം

ദുബയ്: 30ാം പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് അത്ര സുഖമുളള ഒരു വാര്‍ത്തയല്ല പുറത്തുവന്നത്. ട്വന്റി 20യില്‍ വേഗത്തില്‍ 1,000 റണ്‍സ് തികച്ച താരമെന്ന നേട്ടം പാക്കിസ്താന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം സ്വന്തമാക്കി. വിരാട് കോഹ്‌ലിയുടെ പേരിലുളള റെക്കോഡാണ് അസം മറികടന്നത്. കോഹ്‌ലി 27 ഇന്നിങ്‌സില്‍ നിന്ന് ആയിരം റണ്‍സിലെത്തിയപ്പോള്‍ പാക്കിസ്താന്‍ താരത്തിന് 26 ഇന്നിങ്്‌സുകളേ വേണ്ടിവന്നുള്ളൂ. ന്യൂസീലാന്‍ഡിനെതിരായ മൂന്നാം ടി20യിലാണ് അസം ചരിത്രം കുറിച്ചത്.

പാക്കിസ്താനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത താരം 58 പന്തില്‍ രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 79 റണ്‍സെടുത്തു. വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കുമ്പോഴാണ് അസം ആയിരം പൂര്‍ത്തിയാക്കിയത്.

മല്‍സരത്തില്‍ പാക്കിസ്താന്‍ 47 റണ്‍സിന് വിജയിച്ചപ്പോള്‍ അസമായിരുന്നു മാന്‍ ഓഫ് ദ് മാച്ച്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 166 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ന്യൂസീലാന്‍ഡിന്റെ ഇന്നിങ്‌സ് 16.5 ഓവറില്‍ 119ല്‍ അവസാനിച്ചു. ഇതോടെ പരമ്പര 3-0ത്തിന് പാകിസ്താന്‍ സ്വന്തമാക്കുകയും ചെയ്തു.
SHN

SHN

Thejas News Contributors help bring you the latest news around you.


RELATED STORIES

Share it
Top