Cricket

ബംഗ്ലാദേശിനെതിരേ ഓസിസിന് ആശ്വാസ ജയം

മൂന്ന് ജയവുമായി ആതിഥേയര്‍ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

ബംഗ്ലാദേശിനെതിരേ ഓസിസിന് ആശ്വാസ ജയം
X


ധക്ക: ഒടുവില്‍ ബംഗ്ലാദേശിനെതിരേ ഓസിസ് ട്വന്റി-20യില്‍ ജയം കണ്ടെത്തി. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ഓസിസിന്റെ ജയം. ഇന്ന് നടന്ന നാലാം മല്‍സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ഓസിസ് ഒരോവര്‍ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മൂന്ന് ജയവുമായി ആതിഥേയര്‍ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it