മുംബൈ ഇന്ത്യന്‍സ് താരത്തെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി

മുംബൈ ഇന്ത്യന്‍സ് താരത്തെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി

ഗാസിയാബാദ്: മുംബൈ ഇന്ത്യന്‍സ് താരമായ പ്രശാന്ത് തിവാരിയെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. ഗാസിയാബാദിലെ മുകുന്ദ് നഗറിലുള്ള താരത്തിന്റെ വീട്ടിലെത്തിയാണ് സംഘം ആക്രമിച്ചത്. കൈ കാലുകള്‍ക്കു പരിക്കേറ്റ താരം തീവ്രപരിചരണ വിഭാഗത്തിലാണ്. താരം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അയല്‍ക്കാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. 2012ലാണ് താരം മുംബൈ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നത്. പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ ഐപിഎല്ലിന് ശേഷം വിശ്രമത്തിലായിരുന്നു താരം.

RELATED STORIES

Share it
Top