Cricket

ഏഷ്യാ കപ്പ് ഫൈനലിന് ആവശ്യക്കാരില്ല; ഇന്ത്യന്‍ ആരാധകര്‍ ടിക്കറ്റ് തിരിച്ചുനല്‍കുന്നു

സോഷ്യല്‍ മീഡിയ വഴിയ ടിക്കറ്റുകള്‍ ആരാധകര്‍ വില്‍ക്കുകയാണ്.

ഏഷ്യാ കപ്പ് ഫൈനലിന് ആവശ്യക്കാരില്ല; ഇന്ത്യന്‍ ആരാധകര്‍ ടിക്കറ്റ് തിരിച്ചുനല്‍കുന്നു
X


ദുബായ്: ഇന്ന് ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പ് ഫൈനല്‍ ടിക്കറ്റിന് ആവശ്യക്കാരില്ല.പാകിസ്താനും ശ്രീലങ്കയും കൊമ്പുകോര്‍ക്കുന്ന കലാശക്കൊട്ടിന്റെ ടിക്കറ്റാണ് ആര്‍ക്കും വേണ്ടാത്തത്. ഈ ടിക്കറ്റിന് ആവശ്യക്കാര്‍ കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ ശ്രീലങ്ക അവരുടെ ഏറ്റവും മികച്ച ഫോമിലാണ്. എതിരാളികള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ടീമുകളിലൊരാളായ പാകിസ്താനാണ്. എന്നാല്‍ ഫൈനലിനായി ഏറ്റവും കൂടുതല്‍ ടിക്കറ്റെടുത്തത് ഇന്ത്യന്‍ ആരാധകര്‍ ആണ്. ഇന്ത്യ ഫൈനലില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍ ടിക്കറ്റെടുത്തത്. എന്നാല്‍ ഇന്ത്യ പുറത്തായതോടെ ഫൈനലിന്റെ ആവശേ തന്നെ നഷ്ടപ്പെട്ടു. ഇന്ത്യന്‍ ആരാധകര്‍ ടിക്കറ്റുകള്‍ തിരിച്ചുനല്‍കുകയാണ്. സോഷ്യല്‍ മീഡിയ വഴിയ ടിക്കറ്റുകള്‍ ആരാധകര്‍ വില്‍ക്കുകയാണ്.




Next Story

RELATED STORIES

Share it